ലക്ഷദ്വീപിൽ 12 വയസ്സുകാരിയെ പീഡിപ്പിച്ച കേസ്: ബന്ധുവിന് 40 വർഷം കഠിനതടവും പിഴയും

Published : Jul 22, 2026, 11:32 AM IST
Lakshadweep pocso accused

Synopsis

കവരത്തി സ്വദേശി ഇല്യാസിന് 40 വർഷം കഠിനതടവും ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ പിഴയും വിധിച്ച് കവരത്തി ജില്ലാ പോക്സോ കോടതി. 2022 ലാണ് കേസിന് ആസ്പദമായ സംഭവം.

കവരത്തി: ബന്ധുവായ പന്ത്രണ്ട് വയസ്സുകാരിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് കഠിനശിക്ഷ. കവരത്തി സ്വദേശിയായ ഇല്യാസിനെയാണ് കവരത്തി ജില്ലാ പോക്‌സോ കോടതി ശിക്ഷിച്ചത്. 40 വർഷം കഠിനതടവും ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ പിഴയുമാണ് കോടതി വിധിച്ചത്. 2022 ലാണ് കേസിന് ആസ്പദമായ സംഭവം. സ്കൂളിൽ വെച്ച് കൗൺസലിംഗ് നൽകിയ ഡോക്ടറോടാണ് പെൺകുട്ടി താൻ നേരിട്ട ക്രൂരത വെളിപ്പെടുത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും കവരത്തി ജില്ലാ പോക്സോ കോടതി ഈ ശിക്ഷാവിധി പുറപ്പെടുവിക്കുകയുമായിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സംസ്ഥാനത്ത് എന്താണ് നടക്കുന്നതെന്ന് തുറന്നു ചോദിച്ച് ഹൈക്കോടതി; സംവിധാനങ്ങൾ പൂർണ പരാജയം, നിതിൻ രാജ് കേസിൽ ഗുരുതര വിമർശനം
പിഎസ്‍സി നിയമനത്തിൽ വീണ്ടും അട്ടിമറി? ഡയറ്റിലെ ലക്ചർ പോസ്റ്റ് നിയമനത്തിനെതിരെ പരാതി; ഇടത് അനുകൂല സംഘടനയിലെ അധ്യാപകര്‍ക്ക് ഇടപെടലുണ്ടായെന്ന് ആക്ഷേപം