തലശ്ശേരിയില്‍ ഉഗ്രശേഷിയുള്ള 13 സ്റ്റീൽ ബോംബുകൾ കണ്ടെത്തി

Published : Jan 03, 2020, 12:49 PM ISTUpdated : Jan 03, 2020, 01:19 PM IST
തലശ്ശേരിയില്‍ ഉഗ്രശേഷിയുള്ള 13 സ്റ്റീൽ ബോംബുകൾ കണ്ടെത്തി

Synopsis

കതിരൂർ പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടന്നിയ പരിശോധനയിലാണ് ബോംബുകള്‍ കണ്ടെത്തിയത്.

കണ്ണൂർ: തലശ്ശേരിയില്‍ 13സ്റ്റീൽ ബോംബുകളും നാടൻ ബോംബും പിടികൂടി. ഇന്ന് രാവിലെ 9.30 ഓടെ കതിരൂർ പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കുണ്ടുചിറ അണക്കെട്ടിന് സമീപത്തെ പുഴക്കരയിൽ കുറ്റിക്കാട്ടിൽ ഒളിപ്പിച്ച നിലയിൽ ബോംബുകൾ കണ്ടെത്തിയത്.രണ്ട് പ്ലാസ്റ്റിക്ക് ബക്കറ്റുകളിൽ ബോംബുകൾ വെച്ച ശേഷം മുകളിൽ പൂഴി നിറച്ച നിലയിലാണ്. പൊലീസ് സമീപ പ്രദേശത്ത് വ്യാപക പരിശോധന നടത്തി. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; ആദ്യ ബലാത്സം​ഗക്കേസിലെ അറസ്റ്റിനുള്ള വിലക്ക് നീട്ടി ഹൈക്കൊടതി
'ശബരിമല സ്വർണ കൊള്ളയിൽ അറസ്റ്റിലായ ശ്രീകുമാർ വി എസ് ശിവകുമാറിന്‍റെ അനുജൻ', തിരുത്തുമായി കെ എസ് അരുൺകുമാർ; വിശദീകരണം