
കോഴിക്കോട്: എസ്എസ്എൽസി പരീക്ഷാഫലം ഇരട്ടി മധുരമായി മാറിയ ചിലരുണ്ട്. കോഴിക്കോട് കൊടിയത്തൂർ പിടിഎം ഹയർ സെക്കണ്ടറി സ്കൂളിൽ ഇത്തവണ പരീക്ഷയെഴുതി മിന്നും വിജയം നേടിയത് 13 ജോഡി ഇരട്ട സഹോദരങ്ങളാണ്.
എസ്എസ്എൽസി പരീക്ഷ കൊടിയത്തൂർ സ്കൂളിന് ഇരട്ടി മധുരമല്ല, ഇരട്ട മധുരമാണ്. ഒന്നും രണ്ടുമല്ല ഒന്നിച്ച് ജനിച്ച 13 ജോഡികളാണ് വിജയം ഒരുമിച്ച് ആഘോഷിച്ചത്. ചിലർ ഒപ്പമിരുന്ന് പഠിച്ച് ഒരേ വിഷയം ഇഷ്ടപ്പെട്ട് ഭാവിയിലും ഒരേ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർ. ദേശീയ സെറിബ്രൽ പാഴ്സി ഫുട്ബോൾ മത്സരത്തിലെ ചാമ്പ്യന്മാരായ കേരള ടീം അംഗമായിരുന്ന മുഹമ്മദ് അജ്ഹദിന് എല്ലായ്പ്പോഴും ഒപ്പം സഹോദരൻ അജ്‍വദും ഒപ്പം വേണം. കാഴ്ചയിലെ സാമ്യമല്ലാതെ മറ്റൊന്നും ഒരുപോലെയില്ലാത്ത ചിലരുമുണ്ട്. അവള്‍ക്ക് വരയ്ക്കാനാണിഷ്ടം, എനിക്ക് പഠിക്കാനും എന്ന് ഒരു ജോഡി ഇരട്ടകൾ പറയുന്നു.
ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പത്താംക്ലാസ് പരീക്ഷയെഴുതിയ സ്കൂളുകളിൽ ഒന്നാണ് പിടിഎം ഹയർസെക്കണ്ടറി സ്കൂൾ. ഇത്രയധികം ഇരട്ടകൾ ഒപ്പം പരീക്ഷ എഴുതുന്നതും ആദ്യം. പരസ്പരം നന്നായി സഹായിക്കുകയും സഹകരിക്കുകയും ചെയ്യുന്നവരായിരുന്നു ഈ ഇരട്ടക്കുട്ടികളെന്ന് പ്രധാനാധ്യാപകൻ പറയുന്നു. പഠിച്ചതും പരീക്ഷയെഴുതിയതും ഒരുമിച്ചാണെങ്കിലും മാർക്കിലെ ഏറ്റക്കുറവൊന്നും ഇവർക്കൊരു പ്രശ്നമല്ല.
ഓമശ്ശേരി സ്വദേശികളായ എ.പി ബഷീര്‍ - ബുഷ്‌റ ദമ്പതികളുടെ മക്കളായ ഫഹദ് ബഷീര്‍, റീഹ ഫാത്തിമ, കൊടിയത്തൂര്‍ സ്വദേശികളായ പി.എ ആരിഫ് അഹമദ് - സുഹൈന ദമ്പതികളുടെ മക്കളായ ഹാനി റഹ്‌മാന്‍, ഹാദി റഹ്‌മാന്‍, വാലില്ലാപ്പുഴ സ്വദേശികളായ അബ്ദുല്‍ ജബ്ബാര്‍ - നജ്മുന്നീസ ദമ്പതികളുടെ മക്കളായ മുഹമ്മദ് അജ്ഹദ്, മുഹമ്മദ് അജ്‌വദ്, കൊടിയത്തൂര്‍ സ്വദേശികളായ രവീന്ദ്രന്‍ - സ്മിത ദമ്പതികളുടെ മക്കളായ അമല്‍, അര്‍ച്ചന, അബൂബക്കര്‍ - സുഹറ ദമ്പതികളുടെ മക്കളായ അഫ്‌ന, ഷിഫ്‌ന, ഓമശ്ശേരി സ്വദേശികളായ അബ്ദുറഹിമാന്‍ - സീന ഭായ് ദമ്പതികളുടെ മക്കളായ അബിയ ഫാത്തിമ, അഫിയ ഫാത്തിമ എരഞ്ഞിമാവ് സ്വദേശികളായ അബ്ദുല്‍ ഗഫൂര്‍ - ബേബി ഷഹ്ന ദമ്പതികളുടെ മക്കളായ വി ഫാസിയ, വി മുഹമ്മദ് ഫാസില്‍, കാരശ്ശേരി സ്വദേശികളായ ജമാല്‍ - ജസീന ദമ്പതികളുടെ മക്കളായ ഹയ ഫാത്തിമ, ഹന ഫാത്തിമ, മുക്കം സ്വദേശികളായ അന്‍വര്‍ ഗദ്ദാഫി-ഷഫീന ദമ്പതികളുടെ മക്കളായ ഫാത്തിമ ലിയ, ഫാത്തിമ സിയ, പന്നിക്കോട് സ്വദേശികളായ സുരേന്ദ്ര ബാബു-ഷീജ ദമ്പതികളുടെ മക്കളായ കൃഷ്‌ണേന്ദു, കൃപാനന്ദ്, എരഞ്ഞിമാവ് സ്വദേശികളായ പി പി മന്‍സൂറലി -ലൈലാബി ദമ്പതികളുടെ മക്കളായ സന്‍ഹ, മിന്‍ഹ, മാവൂര്‍ സ്വദേശികളായ അബ്ദുറഹിമാന്‍ - സാബിറ ദമ്പതികളുടെ മക്കളായ ഫാത്തിമ റിയ, ആയിശ ദിയ, ഗോതമ്പ്‌റോഡ് സ്വദേശികളായ ഷമീര്‍ - റഫ്‌നീന ദമ്പതികളുടെ മക്കളായ റിഹാന്‍, റിഷാന്‍ എന്നിവരാണ് ആ ഇരട്ട സഹോദരങ്ങള്‍.
200ൽ 212 മാർക്ക്! ഗുജറാത്തിൽ 'അമ്പരപ്പിക്കുന്ന' റിസൽട്ട്, അന്വേഷണം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam