കൊവിഡ്: കൊല്ലം കെഎംഎംഎല്ലിലെ 130 ജീവനക്കാരുടെ ഫലം നെഗറ്റീവ്

By Web TeamFirst Published Jul 11, 2020, 10:36 PM IST
Highlights

കൊവിഡ് സ്ഥിരീകരിച്ച ജീവനക്കാരനുമായി സമ്പർക്കത്തിൽ ഉണ്ടായിരുന്നവരുടെ ഫലമാണ് നെഗറ്റീവ്

കൊല്ലം: പൊതുമേഖലാ സ്ഥാപനമായ കെഎംഎംഎല്ലിലെ 130 ജീവനക്കാരുടെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ്. കൊവിഡ് സ്ഥിരീകരിച്ച ജീവനക്കാരനുമായി സമ്പർക്കത്തിൽ ഉണ്ടായിരുന്നവരുടെ ഫലമാണ് നെഗറ്റീവായത്. 

അതേസമയം കൊല്ലം പോരുവഴി പഞ്ചായത്തിനെയും കണ്ടെയ്ൻമെൻറ് സോണാക്കി. കൊവിഡ് സ്ഥിരീകരിച്ചയാളുടെ ഉറവിടം അറിയാത്തതിനാലാണ് നടപടി ശാസ്താംകോട്ട, ചവറ, പന്മന എന്നീ ഗ്രാമപഞ്ചായത്തുകളിലെ മുഴുവൻ വാർഡുകളും നേരത്തേ കണ്ടെയ്ൻമെൻറ് സോണായി നിശ്ചയിച്ചിരുന്നു. 

കെഎംഎംഎല്ലിലെ കരാർ തൊഴിലാളിക്ക് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ജീവനക്കാരെ നിരീക്ഷണത്തിലാക്കിയത്. ഇതോടെ തോട്ടപ്പള്ളിയിൽ നിന്നും കരിമണൽ കൊണ്ടുപോകുന്നത് താല്‍ക്കാലികമായി നിർത്തിവയ്ക്കാൻ ആലപ്പുഴ ജില്ലാ കളക്ടര്‍ നിർദ്ദേശം നൽകി. എന്നാല്‍ സ്‍പില്‍വേയില്‍ നിന്നുള്ള മണൽ നീക്കം തുടരും. 

കൊല്ലം കെഎംഎംഎല്ലിലെ 104 ജീവനക്കാര്‍ നിരീക്ഷണത്തില്‍

കൊല്ലം ജില്ലയിൽ ബന്ധുക്കളായ നാലുപേരും ഒരു പൊലീസുകാരനുമടക്കം പത്ത് പേർക്ക് കൊവിഡ്

click me!