Asianet News MalayalamAsianet News Malayalam

കൊല്ലം ജില്ലയിൽ ബന്ധുക്കളായ നാലുപേരും ഒരു പൊലീസുകാരനുമടക്കം പത്ത് പേർക്ക് കൊവിഡ്

ബന്ധുക്കളായ നാല് പേർക്കും ഒരു പൊലീസ് ഉദ്യോഗസ്ഥനുമടക്കം 10 പേര്‍ക്ക് കോവിഡ്.  മറ്റ് നാലുപേര്‍ വിദേശത്ത് നിന്നും ഒരാള്‍ ഇതര സംസ്ഥാനത്ത് നിന്നും എത്തിയവരാണ്

10 infected with covid in kollam
Author
Kerala, First Published Jul 9, 2020, 6:16 PM IST

കൊല്ലം: ബന്ധുക്കളായ നാല് പേർക്കും ഒരു പൊലീസ് ഉദ്യോഗസ്ഥനുമടക്കം 10 പേര്‍ക്ക് കോവിഡ്.  മറ്റ് നാലുപേര്‍ വിദേശത്ത് നിന്നും ഒരാള്‍ ഇതര സംസ്ഥാനത്ത് നിന്നും എത്തിയവരാണ്.  ശാസ്താംകോട്ട പല്ലിശ്ശേരിക്കല്‍ സ്വദേശിനി(48), മകന്‍(27) എന്നിവര്‍ ശാസ്താംകോട്ട ആഞ്ഞിലിമൂട്ടില്‍ മത്സ്യവില്പന നടത്തിയിരുന്ന വ്യക്തിയുടെ ഭാര്യയും മകനുമാണ്, മത്സ്യവില്പനക്കാരന് ജൂലൈ ആറിന് കോവിഡ് സ്ഥിരീകരിച്ചതാണ്. 

ഇയാളുടെ തന്നെ ബന്ധുക്കളായ ശാസ്താംകോട്ട രാജഗിരി സ്വദേശിനി(33) ഒന്‍പത് വയസുള്ള മകള്‍ എന്നിവര്‍ ഉള്‍പ്പടെയാണ് ബന്ധുക്കള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. പൊന്നാനി പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ കരുനാഗപ്പള്ളി ചെറിയഴീക്കല്‍ സ്വദേശി(34). കൂടെ ജോലി ചെയ്യുന്നയാള്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ഇദ്ദേഹത്തിന്റെയും സ്രവം പരിശോധിച്ചത്. 

മറ്റുള്ളവര്‍ ഹൈദരാബാദില്‍ നിന്നും ജൂണ്‍ 23 ന് എത്തിയ ഏരൂര്‍ അയിലറ സ്വദേശി(50), റിയാദില്‍ നിന്നും ജൂലൈ ആറിന് എത്തിയ കൊറ്റങ്കര പെരുമ്പുഴ സ്വദേശി(33), സൗദിയില്‍ നിന്നും ജൂലൈ ഒന്‍പതിന് എത്തിയ  ഇരവിപുരം സ്വദേശി(42), സൗദിയില്‍ നിന്നും ജൂലൈ എട്ടിന് എത്തിയ ഓച്ചിറ വലിയകുളങ്ങര സ്വദേശി(39), ഷാര്‍ജയില്‍ നിന്നും ജൂണ്‍ 25 ന് എത്തിയ തഴവ സ്വദേശി(46), കരുനാഗപ്പള്ളി ചെറിയഴീക്കല്‍ സ്വദേശി മഞ്ചേരിയിലും ബാക്കിയുള്ളവര്‍ പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സയിലാണ്.

Follow Us:
Download App:
  • android
  • ios