Latest Videos

ആക്രി സാധനങ്ങൾ വിൽക്കാൻ പോയ 14 വയസുകാരനെ മോഷണം ആരോപിച്ച് മർദിച്ചെന്ന് പരാതി

By Afsal EFirst Published May 23, 2024, 11:26 AM IST
Highlights

ലയിടങ്ങളിൽ നിന്നും ആക്രി സാധനങ്ങൾ പെറുക്കി വീട്ടിൽ സൂക്ഷിച്ച ശേഷം ഇവ ആക്രിക്കടയിൽ വിൽക്കാറുണ്ടായിരുന്നു.

ആലപ്പുഴ: കായംകുളത്ത് മോഷണം ആരോപിച്ച് കൗമാരക്കാരനെ മർദ്ദിച്ചതായി പരാതി. ആക്രി സാധനങ്ങളുമായി പോയ 14 വയസുകാരനാണ് മർദ്ദനമേറ്റത്. സംഭവത്തിൽ പോലീസ് കേസെടുത്തു. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. കായംകുളം കാപ്പിൽ കിഴക്ക് വി. എസ് നിവാസിൽ ഷാജി - ഫാത്തിമ ദമ്പതികളുടെ ഷാഫിക്കാണ് (14) ക്രൂരമായ മർദനമേറ്റത്. കാപ്പിൽ കിഴക്ക് ആലമ്പള്ളിൽ മനോജ്‌ എന്നയാളാണ് മർദ്ദിച്ചതെന്ന് മർദനമേറ്റ കുട്ടിയും രക്ഷകർത്താക്കളും പറഞ്ഞു.

ഷാഫിയും 10 വയസ്സുള്ള സഹോദരനും സൈക്കിളിൽ പോകുമ്പോൾ വഴിയിൽ തടഞ്ഞു നിർത്തി സൈക്കിൾ നിന്നും ചവിട്ടി താഴെയിടുകയും തുടന്ന് മർദ്ദിക്കുകയുമായിരുന്നു എന്നാണ് പരാതി. പലയിടങ്ങളിൽ നിന്നും ആക്രി സാധനങ്ങൾ പെറുക്കി വീട്ടിൽ സൂക്ഷിച്ച ശേഷം ഇവ ആക്രിക്കടയിൽ കൊണ്ടുപോയി വിൽക്കാറുണ്ടായിരുന്നു. അങ്ങനെ പെറുക്കിയ ആക്രി സാധനങ്ങൾ സൈക്കിളിൽ കെട്ടി കടയിൽ വിൽക്കുവാനായി കൊണ്ടുപോകുന്ന വഴി, മനോജ് ഇവരെ തടയുകയും മോഷ്ടിച്ചെടുത്ത സാധനങ്ങളാണെന്ന് ആരോപിച്ച് മർദ്ദിക്കുകയുമായിരുന്നെന്ന് ഷാഫി പറയുന്നു.

10 വയസ്സുകാരനായ ഷാഫിയുടെ സഹോദരനും അക്രമത്തിൽ നിസ്സാര പരുക്കേറ്റു. ഷാഫിക്ക് കാര്യമായ പരിക്കുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. ആഹാരം കഴിക്കാൻ അടക്കം കുട്ടിക്ക് ബുദ്ധിമുട്ട് നേരിടുന്നതിനാൽ അടുത്തദിവസം കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!