രാവിലെ സ്ഥാപനത്തിന് മുന്‍പില്‍ ഇറക്കിവിട്ടത് പിതാവ്, കോഴിക്കോട് ദറസ് വിദ്യാര്‍ത്ഥിയെ കാണാതായി; വീട്ടുകാർ വിവരം അറിയുന്നത് ഉസ്താദ് വിളിച്ചപ്പോൾ

Published : Oct 20, 2026, 08:53 PM IST
15 year old daras student missing in kozhikode police receive complaint

Synopsis

പതിനഞ്ച് വയസ്സുകാരനായ ദറസ് വിദ്യാര്‍ത്ഥിയെ കാണാതായി. കോഴിക്കോട് നരിക്കുനി സ്വദേശിയായ പതിനഞ്ചുകാരനെയാണ് ഇന്നലെ രാവിലെ മുതല്‍ കാണാനില്ലെന്ന് കാണിച്ച് പോലീസില്‍ പരാതി ലഭിച്ചത്

കോഴിക്കോട്: പതിനഞ്ച് വയസ്സുകാരനായ ദറസ് വിദ്യാര്‍ത്ഥിയെ കാണാതായി. കോഴിക്കോട് നരിക്കുനി സ്വദേശിയായ പതിനഞ്ചുകാരനെയാണ് ഇന്നലെ രാവിലെ മുതല്‍ കാണാനില്ലെന്ന് കാണിച്ച് പോലീസില്‍ പരാതി ലഭിച്ചത്. നരിക്കുനി നെല്ലിയേരിത്താഴം മലയില്‍ തൊടുകയില്‍ മൊയ്തീന്‍ മുസ്ലിയാരുടെ മകന്‍ ഷാഹുല്‍ ഹമീദി(15) നെയാണ് കാണാതായത്. കുന്ദമംഗലം ഇശാഅത്ത് സുന്നി ദറസ് വിദ്യാര്‍ത്ഥിയാണ്.

ഇന്നലെ രാവിലെ മൊയ്തി മുസ്ലിയാര്‍ ഷാഹുലിനെ ദറസിന് മുന്നില്‍ ഇറക്കിവിട്ടെങ്കിലും കുട്ടി ദറസില്‍ എത്തിയിരുന്നില്ല. വൈകുന്നേരം ഉസ്താദ് വിളിച്ചതോടെയാണ് ഈ വിവരം വീട്ടുകാര്‍ അറിയുന്നത്. കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ താഴെ കാണുന്ന നമ്പറിലോ കുന്ദമംഗലം പോലീസ് സ്റ്റേഷനിലോ അറിയിക്കണമെന്ന് ബന്ധുക്കള്‍ അറിയിച്ചു. മൊയ്തീന്‍ എം.ടി: 8086622571. കുന്ദമംഗലം പോലീസ് സ്റ്റേഷന്‍ : 0495 2800256.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കള്ളനെ പേടിച്ച് വീട്ടിലെ അലമാരയ്ക്ക് മുകളിൽ സ്വർണം സൂക്ഷിച്ചു, പക്ഷേ പണി പാളി; സൂക്ഷിച്ച 7 പവൻ മോഷണം പോയി
'ഉത്തരവാദിത്വവും പ്രതിബദ്ധതയും ആർക്കും മറക്കാനാവില്ല, വിഎസ് രാഷ്ട്രീയത്തിലെ തിരുത്തൽ ശക്തി', അനുസ്മരിച്ച് വിഎം സുധീരൻ