
ആലപ്പുഴ: രാഷ്ട്രീയത്തിലെ തിരുത്തൽ ശക്തിയായിരുന്നു വിഎസ് അച്യുതാനന്ദൻ എന്ന് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരൻ. വിഎസിന്‍റെ 103-ാം ജൻമദിനത്തിൽ പറവൂരിലെ വിഎസിന്‍റെ വീടായ വേലിക്കകത്തു നടന്ന അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിൽ വിഎസ് ഏറ്റെടുത്ത ഉത്തരവാദിത്വവും പ്രതിബദ്ധതയും ആർക്കും മറക്കാനാവില്ലെന്നും ഏത് രാഷ്ട്രീയത്തിലും തിരുത്തൽ ശക്തി ആവശ്യമാണെന്നും സുധീരൻ പറഞ്ഞു. താൻ കെഎസ്‌യുവിൽ പ്രവർത്തിച്ച നാൾ മുതൽ വിഎസുമായി ഉണ്ടായ അനുഭവങ്ങളും സുധീരൻ അനുസ്മരിച്ചു. സിപിഐ നേതാവ് പന്യൻ രവീന്ദ്രൻ, മുൻ എം.പി അഡ്വ. എ.എം.ആരിഫ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam