150 ബ്രീട്ടിഷ് പൗരൻമാർ ഇന്ന് കേരളത്തിൽ നിന്നും നാട്ടിലേക്ക് മടങ്ങും

Published : Apr 15, 2020, 08:00 PM ISTUpdated : Apr 15, 2020, 09:37 PM IST
150 ബ്രീട്ടിഷ് പൗരൻമാർ ഇന്ന് കേരളത്തിൽ നിന്നും നാട്ടിലേക്ക് മടങ്ങും

Synopsis

നേരത്തെ റഷ്യൻ പൗരന്മാരെ കൊണ്ടു പോകാനുള്ള ശ്രമം രണ്ടുതവണ മുടങ്ങിയിരുന്നു. റഷ്യയിലെ വിമാനത്താവളങ്ങൾ അടച്ച കാരണം വിമാനത്തിന് പുറപ്പെടാനുളള അനുമതി കിട്ടാത്തതായിരുന്നു പ്രശ്നം. 

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇന്ന് 150 ബ്രിട്ടീഷ് പൗരന്മാർ കൂടി നാട്ടിലേക്ക് മടങ്ങും.  ബ്രിട്ടീഷ് എയർവേയ്സിന്റെ പ്രത്യേക വിമാനത്തിലാണ് ഇവർ മടങ്ങുക. രോഗമില്ലെന്ന് സാക്ഷ്യപ്പെടുത്തിയ ശേഷമാണ് ഇവർക്ക് യാത്രാനുമതി നൽകിയത്. തിരുവനന്തപുരത്ത് നിന്നും കൊച്ചി വഴിയാണ് വിമാനം ഹീത്രൂവിലേക്ക് പോവുക.  

നേരത്തെ റഷ്യൻ പൗരന്മാരെ കൊണ്ടു പോകാനുള്ള ശ്രമം രണ്ടുതവണ മുടങ്ങിയിരുന്നു. റഷ്യയിലെ വിമാനത്താവളങ്ങൾ അടച്ച കാരണം വിമാനത്തിന് പുറപ്പെടാനുളള അനുമതി കിട്ടാത്തതായിരുന്നു പ്രശ്നം. നേരത്തെ ജ‍ർമ്മൻ പൗരൻമാരേയും യുഎസ് പൗരൻമാരേയും സമാനമായ രീതിയിൽ കേരളത്തിൽ നിന്നും കൊണ്ടു പോയിരുന്നു.

വിവിധ രാഷ്ട്രങ്ങൾ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിയ തങ്ങളുടെ പൗരൻമാരെ പ്രത്യേക വിമാനത്തിൽ തിരികെ കൊണ്ടു പോകുന്നുണ്ട്. കൊവിഡ് നെ​ഗറ്റീവാണെന്ന് മെഡിക്കൽ പരിശോധനയിൽ ഉറപ്പാക്കിയ ശേഷം മാത്രമേ ഇവരെ തിരികെ കൊണ്ടുപോകൂ. 
"

PREV
click me!

Recommended Stories

വെരിക്കോസ് വെയിൻ പൊട്ടിയതറിഞ്ഞില്ല; തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രക്തം വാർന്ന് മധ്യവയസ്‌കന് ദാരുണാന്ത്യം
പട്ടാമ്പിയിൽ നിന്ന് കാണാതായ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി