സതീശൻ സർക്കാർ നീക്കിയത് 15627 പോസ്റ്റുകൾ, നിയമസഭ ചോദ്യത്തിന് രേഖാമൂലം മറുപടി നൽകി ആഭ്യന്തരമന്ത്രി, മന്ത്രിമാരുടെ ചിത്രമുള്ളവയും നീക്കി

Published : Nov 17, 2026, 05:23 PM IST
V D Satheesan

Synopsis

നിയമസഭ ചോദ്യത്തിനാണ് രേഖാമൂലമുള്ള മറുപടി. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ചിത്രങ്ങൾ ഉൾപ്പെട്ട പോസ്റ്റുകളും നീക്കിയിട്ടുണ്ട്.

തിരുവനന്തപുരം: വിഡി സതീശൻ സർക്കാർ അധികാരത്തിലെത്തിയ ശേഷം 15,627 സമൂഹമാധ്യമ പോസ്റ്റുകളോ ലിങ്കുകളോ നീക്കം ചെയ്തു. നിയമസഭ ചോദ്യത്തിനാണ് രേഖാമൂലമുള്ള മറുപടി. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ചിത്രങ്ങൾ ഉൾപ്പെട്ട പോസ്റ്റുകളും നീക്കിയിട്ടുണ്ട്. സേവ്യർ ചിറ്റിലപ്പള്ളിയുടെ ചോദ്യത്തിനാണ് ആഭ്യന്തര മന്ത്രിയുടെ മറുപടി. ഈ സർക്കാർ അധികാരമേറ്റ ശേഷം ഫേസ്ബുക്ക്, ഇൻസ്റ്റ​ഗ്രാം ഉൾപ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളിൽ നിന്ന് മുഖ്യമന്ത്രിയുടെയോ മന്ത്രിമാരുടെയോ ചിത്രങ്ങളടങ്ങിയ ന്യൂസ് കാർഡുകളോ ഫോട്ടോകളോ വീഡിയോകളോ നീക്കം ചെയ്യുന്നതിന് സഹ്യോ​ഗ് പോർട്ടൽ വഴി കേരള പൊലീസ് സ്വീകരിച്ച നടപടികൾ വിശദമാക്കാമോ എന്നുള്ളതായിരുന്നു ചോദ്യം.

വ്യക്തികൾ നൽകുന്ന പരാതികൾ അതോടൊപ്പം തന്നെ കൃത്രിമമായി എഡിറ്റ് ചെയ്യുന്ന വീഡിയോകൾ, മോർഫ് ചെയ്ത ചിത്രങ്ങൾ എന്നിവ പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽ പെട്ട സന്ദർഭങ്ങളിലും പരാതികൾ ഉള്ള സന്ദർഭങ്ങളിലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് നോട്ടീസ് നൽകി അവ നീക്കം ചെയ്യുന്നതിനുളള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇതിൽ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ചിത്രങ്ങളും പോസ്റ്റുകളും ഉൾപ്പെടുന്നു. നിരന്തരം നിരീക്ഷിക്കുന്നു. സഹ്യോ​ഗ് പോർട്ടൽ വഴിയും അല്ലാതെയും ഒക്കെ നോട്ടീസ് നൽകി നടപടി സ്വീകരിക്കുന്നുണ്ടെന്നും തുടർന്നുള്ള മറുപടിയിൽ ആഭ്യന്തരമന്ത്രി വ്യക്തമാക്കുന്നു. അങ്ങനെ ലഭിച്ച പരാതികൾ 4201. നിയമനടപടി സ്വീകരിച്ചത് 3472. ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം നീക്കിയ പോസ്റ്റുകൾ 15627 എന്ന മറുപടിയാണ് ആഭ്യന്തരമന്ത്രി നൽകിയത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കരുവന്നൂർ കള്ളപ്പണക്കേസ്; പണം തിരിച്ചടച്ചാലും പ്രതിപട്ടികയിൽ നിന്ന് ഒഴിവാകില്ലെന്ന് ഹൈക്കോടതി
പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം രാജി വച്ച് എസ് ബി രാജു; സ്വാഭാവിക തീരുമാനമെന്ന് സിപിഎം