
കണ്ണൂർ: എസ്എഫ്ഐക്കെതിരെ കണ്ണൂർ സർവ്വകലാശാല സിൻഡിക്കേറ്റിൽ പ്രമേയം. ഉന്നത വിദ്യാഭ്യാസ മന്ത്രിക്കെതിരെയുള്ള പ്രതിഷേധത്തിലാണ് പ്രമേയം പാസ്സാക്കിയത്. സിൻഡിക്കേറ്റ് യോഗത്തിലാണ് പ്രമേയം അവതരിപ്പിച്ചത്. എറണാകുളം മഹാരാജാസ് കോളേജിൽ വെച്ച് നടന്നത് എസ്എഫ്ഐയുടെ ജനാധിപത്യ വിരുദ്ധ സമരമെന്നാണ് പ്രമേയം. അക്കാദമിക അന്തരീക്ഷത്തെയും വിദ്യാഭ്യാസ സ്‌ഥാപനങ്ങളുടെ ജനാധിപത്യപരമായ പ്രവർത്തനങ്ങളെയും തടസ്സപ്പെടുത്തുന്ന ഇത്തരം നടപടികൾ അംഗീകരിക്കാനാവില്ല. മന്ത്രിമാരെയും ജനപ്രതിനിധികളെയും പൊതുപരിപാടികളിൽ പങ്കെടുക്കുന്നത് തടയുന്നത് ജനാധിപത്യ മര്യാദകൾക്ക് നിരക്കുന്നതല്ലെന്നും പ്രമേയത്തിൽ പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam