കൊടകര കുഴല്‍പ്പണക്കേസില്‍ ഒളിവിലുണ്ടായിരുന്ന 15ാം പ്രതി അറസ്റ്റിൽ

By Web TeamFirst Published Jul 1, 2021, 10:23 AM IST
Highlights

കാറിൽ മൂന്നരക്കോടിയുണ്ടായിരുന്നുവെന്ന് പണം കടത്തിയ ധർമ്മരാജ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുവരെയായി ഒന്നരക്കോടിയോളമാണ് കണ്ടെടുത്തത്. 

കൊടകരകുഴൽപ്പണ കേസില്‍ ഒളിവിലുണ്ടായിരുന്ന 15ാം  പ്രതി അറസ്റ്റിൽ. കണ്ണൂർ സ്വദേശി ഷിഗിൽ ആണ് അറസ്റ്റിലായത്. ട്രിച്ചിയിൽ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. കവർച്ചയിൽ നേരിട്ട് പങ്കുള്ള പ്രതി ഒളിവിൽ കഴിയവേ ആണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ കയ്യിൽ 10 ലക്ഷം ഉണ്ടന്നാണ് സൂചന.  

കാറിൽ മൂന്നരക്കോടിയുണ്ടായിരുന്നുവെന്ന് പണം കടത്തിയ ധർമ്മരാജ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുവരെയായി ഒന്നരക്കോടിയോളമാണ് കണ്ടെടുത്തത്. എഴുപത് ലക്ഷം രൂപയുടെ വിവിധ ഇടപാടുകൾ നടന്നതിന്‍റെ രേഖകൾ പ്രതികളെ ചോദ്യം ചെയ്തുള്ള അന്വേഷണത്തിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇത് കവർച്ചാ പണവുമായി ബന്ധപ്പെതല്ലെന്നാണ് കരുതുന്നത്.

ബാക്കിയുള്ള പണം പൂർണമായും കണ്ടെത്താനാകാതെ പ്രതിസന്ധിയിലാണ് പൊലീസുള്ളത്. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകൾ കേന്ദ്രീകരിച്ചുള്ള പൊലീസിന്‍റെ അന്വേഷണം തുടരുകയാണ്. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!