കോഴിക്കോട് 16 വയസുകാരനെ കാണാനില്ലെന്ന് പരാതി, പൊലീസ് അന്വേഷണം

Published : May 16, 2025, 07:36 AM IST
കോഴിക്കോട് 16 വയസുകാരനെ കാണാനില്ലെന്ന് പരാതി, പൊലീസ് അന്വേഷണം

Synopsis

മുക്കം കട്ടാങ്ങൽ സ്വദേശിയായ 16 വയസുകാരൻ അബ്ദുൾ നാഹിയെയാണ് കാണാതായത്

കോഴിക്കോട്: കോഴിക്കോട് 16 വയസുകാരനെ കാണാനില്ലെന്ന് പരാതി. മുക്കം കട്ടാങ്ങൽ സ്വദേശിയായ 16 വയസുകാരൻ അബ്ദുൾ നാഹിയെയാണ് കാണാതായത്. കഴിഞ്ഞ ദിവസം വൈകുന്നേരം അരീക്കോട് കടുങ്ങല്ലൂർ പള്ളി ദർസിലേക്ക് പഠിക്കാൻ പോയതാണ്.

പിന്നീട് ദർസിലോ വീട്ടിലോ കുട്ടി എത്തിയിട്ടില്ല. കുട്ടി വീട്ടിൽ തിരിച്ചെത്താത്തിനെ തുടര്‍ന്ന് കുടുംബം പൊലിസിൽ പരാതി നൽകുകയായിരുന്നു. കുന്നമംഗലം  പൊലീസ്  കേസെടുത്ത്  അന്വേഷണം തുടങ്ങി.

PREV
click me!

Recommended Stories

രണ്ടു വയസ്സുള്ള കുഞ്ഞിൻ്റെ തിരോധാനത്തിൽ വൻ വഴിത്തിരിവ്; കുഞ്ഞിനെ അമ്മയും മൂന്നാം ഭർത്താവും ചേർന്ന് കൊലപ്പെടുത്തിയതായി കണ്ടെത്തി
തിയേറ്ററിലെ സിസിടിവി ദൃശ്യങ്ങൾ വിൽപനക്ക് വച്ചവരും പണം നൽകി കണ്ടവരും കുടുങ്ങും, ഐപി അഡ്രസുകൾ കിട്ടി