കൊവിഡ് 19: കോഴിക്കോട് ജില്ലയിൽ 17 പേർ കൂടി നിരീക്ഷണത്തിൽ

Web Desk   | Asianet News
Published : Mar 04, 2020, 10:17 PM ISTUpdated : Mar 04, 2020, 10:18 PM IST
കൊവിഡ് 19: കോഴിക്കോട്  ജില്ലയിൽ 17 പേർ കൂടി നിരീക്ഷണത്തിൽ

Synopsis

ഇതുവരെ സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചതില്‍ ലഭിച്ച 36 ഫലങ്ങളും നെഗറ്റീവ് ആണ്. കോവിഡ് സംബന്ധമായ ബോധവല്‍ക്കരണ ക്ലാസുകള്‍ തുടര്‍ന്നുവരുന്നു.

കോഴിക്കോട്: കൊവിഡ്19 (കൊറോണ) പ്രതിരോധവുമായി  ബന്ധപ്പെട്ട് പുതുതായി 17 പേർ  ഉള്‍പ്പെടെ 29 പേര്‍ ജില്ലയില്‍ നിരീക്ഷണത്തിലുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു. ഇതില്‍ ഒരാൾ  ബീച്ച് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലും മൂന്ന് പേർ മെഡിക്കൽ കോളേജിലും ഒരാൾ ബേബി മെമ്മോറിയൽ ആശുപത്രിയിലും  നിരീക്ഷണത്തിലാണ്. 

സ്രവ സാംപിൾ പരിശോധനക്ക് അയച്ചതിൽ ഇന്നലെ ലഭിച്ച രണ്ട് ഫലവും നെഗറ്റീവാണ്. പുതുതായി രണ്ട് പേരുടെ സ്രവ സാംപിൾ പരിശോധനക്ക് അയച്ചിട്ടുണ്ട്. ഇനി നാല് പേരുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. ഇതുവരെ സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചതില്‍ ലഭിച്ച 36 ഫലങ്ങളും നെഗറ്റീവ് ആണ്. കോവിഡ് സംബന്ധമായ ബോധവല്‍ക്കരണ ക്ലാസുകള്‍ തുടര്‍ന്നുവരുന്നു.

Read Also: കൊവിഡ്: കോഴിക്കോട് ജില്ലയില്‍ 13 പേര്‍ നിരീക്ഷണത്തില്‍
 

PREV
click me!

Recommended Stories

വോട്ട് ചെയ്യുന്നത് മൊബൈലില്‍ ചിത്രീകരിച്ച് പ്രചരിപ്പിച്ചു, നെടുമങ്ങാട് സ്വദേശിക്കെതിരെ കേസെടുത്ത് പൊലീസ്
തൃശൂർ ടൂ കാസർകോട്, ഏഴ് ജില്ലകൾക്ക് നാളെ സമ്പൂർണ അവധി; 604 തദ്ദേശ സ്ഥാപനങ്ങളിൽ തെരഞ്ഞെടുപ്പ്, പ്രധാനപ്പെട്ട കാര്യങ്ങൾ അറിയാം