ലൈഫ് മിഷൻ അഴിമതി കേസില്‍ കുറ്റപത്രം സമർപ്പിച്ച് സിബിഐ; സ്വപ്ന സുരേഷ് അടക്കം ആറ് പ്രതികൾ, ശിവശങ്കർ പ്രതി പട്ടികയില്ല

Published : Jul 30, 2026, 08:33 AM IST
Swapna Suresh

Synopsis

സ്വപ്ന സുരേഷ് അടക്കം ആറ് പ്രതികൾക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. സന്തോഷ് ഈപ്പനാണ് ഒന്നാം പ്രതി. എന്നാല്‍, ആദ്യ കുറ്റപത്രത്തിൽ ശിവശങ്കർ പ്രതിപട്ടികയിലില്ല. ശിവശങ്കരനെതിരെ അന്വേഷണം പുരോഗമിക്കുന്നു.

കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ അഴിമതി കേസില്‍ കുറ്റപത്രം സമർപ്പിച്ച് സിബിഐ. സ്വപ്ന സുരേഷ് അടക്കം ആറ് പ്രതികൾക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. സന്തോഷ് ഈപ്പനാണ് ഒന്നാം പ്രതി. എന്നാല്‍, ആദ്യ കുറ്റപത്രത്തിൽ ശിവശങ്കർ പ്രതിപട്ടികയിലില്ല. പ്രളയബാധിതർക്ക് ഫ്ലാറ്റ് നിർമ്മിക്കുന്നതിനായി യുഎഇയിലെ റെഡ് ക്രസന്റുമായി ഒപ്പുവെച്ചത് പ്രകാരം 21 കോടി രൂപ ലഭിച്ചിരുന്നു. ഇതിൽ നാല് കോടി പ്രതികൾ കമ്മീഷനായി തട്ടിയെടുത്തുവെന്നാണ് കണ്ടെത്തൽ. മുൻ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കർ, ലൈഫ് മിഷൻ സി ഇ ഒ ആയിരുന്ന യു വി ജോസ് എന്നിവർക്കെതിരെ അന്വേഷണം പുരോഗമിക്കുകയാണെന്ന് സിബിഐ അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

"ഈ മഴ കാണുമ്പോൾ ഭയങ്കര പേടിയാണ്"; ഉരുളെടുത്ത ഉറ്റവരുടെ ഓർമ്മകളിൽ വിങ്ങിപ്പൊട്ടി മുണ്ടക്കൈ, ചൂരൽമല നിവാസികൾ
വിവാദ പരാമർശം: ടി ജി മോഹൻദാസിന്റെ വീട്ടിലേക്ക് പ്രതിഷേധിച്ച എഐവൈഎഫ് പ്രവർത്തകർക്കെതിരെ കേസ്