പള്ളുരുത്തിയില്‍ അഗതി മന്ദിരത്തിലെ 18 കുട്ടികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

By Web TeamFirst Published Aug 21, 2020, 6:34 PM IST
Highlights

കൂടുതല്‍ കുട്ടികള്‍ക്ക് രോഗം സ്ഥിരീകരിക്കാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.
 

കൊച്ചി: പള്ളുരുത്തിയിലെ അഗതി മന്ദിരത്തില്‍ 18 കുട്ടികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തുടര്‍ന്ന് മുഴുവന്‍ കുട്ടികള്‍ക്കും കൊവിഡ് പരിശോധന നടത്തി. കൂടുതല്‍ കുട്ടികള്‍ക്ക് രോഗം സ്ഥിരീകരിക്കാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. അഗതി മന്ദിരം എഫ്എല്‍റ്റിസി ആക്കി ചികിത്സ നല്‍കാനും ആലോചനയുണ്ട്. സംസ്ഥാനത്ത് ഇന്ന് 1983 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 429 പേര്‍ക്കും മലപ്പുറം ജില്ലയില്‍ നിന്നുള്ള 335 പേര്‍ക്കും എറണാകുളം ജില്ലയില്‍ നിന്നുള്ള 165 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 158 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. 12 മരണങ്ങളാണ് ഇന്ന് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 64 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 99 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1777 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1419 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

click me!