
കാസര്‍കോട്: ചെര്‍ക്കളയില്‍ ശ്വാസതടസ അസുഖങ്ങളെത്തുടര്‍ന്നു പതിനെട്ടുകാരി മരിച്ചു. ചെര്‍ക്കള സ്വദേശി ഫായിസയാണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്. ചെര്‍ക്കളയിലെ നായനാര്‍ സഹകരണ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ആരോഗ്യ വകുപ്പ് അധികൃതര്‍ ആശുപത്രി സന്ദര്‍ശിച്ചു.
ചെങ്കള പഞ്ചായത്തില്‍ കൊവിഡ് പടരുന്ന പശ്ചാത്തലത്തില്‍ പെണ്‍കുട്ടിയുടെ സാമ്പിളുകള്‍ സ്രവ പരിശോധനക്കായി കേന്ദ്രസര്‍വകലാശാലയുടെ വൈറോളജി ലാബിലേക്ക് അയച്ചു. ഫായിസ നേരത്തെ തന്നെ അസുഖത്തിന് ചികിത്സയിലായിരുന്നു. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് ആരോഗ്യവകുപ്പ് അധികൃതരുടെ നേതൃത്വത്തിലായിരുന്നു സംസ്‌കാര ചടങ്ങുകള്‍ നടന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam