ആന്ധ്രാപ്രദേശില്‍ നിന്ന് ട്രെയിനില്‍ യാത്ര കോഴിക്കോട്ടേക്ക്, കൈയ്യില്‍ 19 കിലോഗ്രാം കഞ്ചാവും; ബംഗാള്‍ സ്വദേശിയായ യുവതി പിടിയില്‍

Published : Aug 31, 2026, 01:35 AM IST
19 kg ganja seized in kozhikode bengal woman arrested

Synopsis

19 കിലോഗ്രാം കഞ്ചാവുമായി യുവതി പിടിയില്‍. പശ്ചിമ ബംഗാള്‍ നോര്‍ത്ത് 24 പര്‍ഗനാസ് സ്വദേശി മിനോതി സര്‍ദാറിനെ(35) ആണ് റെയില്‍വേ പോലീസും, ആര്‍.പി.എഫും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്

കോഴിക്കോട്: 19 കിലോഗ്രാം കഞ്ചാവുമായി യുവതി പിടിയില്‍. പശ്ചിമ ബംഗാള്‍ നോര്‍ത്ത് 24 പര്‍ഗനാസ് സ്വദേശി മിനോതി സര്‍ദാറിനെ(35) ആണ് റെയില്‍വേ പോലീസും, ആര്‍.പി.എഫും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. ആന്ധ്രപ്രദേശില്‍ നിന്ന് ട്രെയിന്‍ മാര്‍ഗ്ഗം കടത്തിക്കൊണ്ടുവരികയായിരുന്നു കഞ്ചാവ്. കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്നാണ് ഇവര്‍ പിടിയിലായത്.

ചെന്നൈ-മംഗലാപുരം എക്‌സ്പ്രസ് ട്രെയിനില്‍ ജനറല്‍ കോച്ചിലാണ് ഇവര്‍ കഞ്ചാവ് ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ചത്. ലഹരി കടത്ത് സംഘത്തിലെ പ്രധാന കണ്ണിയാണോ ഇവരെന്നും മുന്‍പും സമാന രീതിയില്‍ കോഴിക്കോട്ടേക്ക് കഞ്ചാവ് എത്തിച്ചിട്ടുണ്ടോയെന്നും റെയില്‍വേ പോലീസ് വിശദമായി അന്വേഷിച്ചു വരികയാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഭിന്നശേഷിക്കാരന്‍റെ ഇലക്ട്രിക് വീൽചെയറിൽ കാറിടിച്ച സംഭവം; കൂടുതല്‍ സിസിടിവി ദൃശ്യങ്ങൾ പുറത്ത്, തർക്കവും കയ്യാങ്കളിയും
കാറും സ്വകാര്യബസും തമ്മില്‍ ഇടിച്ചു, പെട്രോൾ പമ്പിൽ വച്ച് വാക്കു തർക്കവും; സ്വകാര്യ ബസ് ഡ്രൈവർക്ക് ക്രൂര മർദനം