
പാലക്കാട്: പാലക്കാട് കുളപ്പുള്ളിയിൽ വാഹനങ്ങൾ തട്ടിയതിനെ തുടർന്നുണ്ടായ തർക്കത്തിൽ സ്വകാര്യ ബസ് ഡ്രൈവർക്ക് ക്രൂര മർദനം. കാറും സ്വകാര്യബസും തമ്മില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. പെട്രോൾ പമ്പിൽ വച്ചുണ്ടായ വാക്കു തർക്കത്തിലാണ് ബസ് ഡ്രൈവറെ കാറിലുണ്ടായിരുന്ന മൂന്നുപേർ ചേർന്ന് മർദ്ദിച്ചത്. ബസ് ഡ്രൈവറെ നിലത്തിട്ട് ചവിട്ടുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. പികെഎസ് ബസിലെ ഡ്രൈവർ ഷമീറിനാണ് മർദനമേറ്റത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam