'അതെയ് ഇത് കേരള പൊലീസിന്‍റെ സൈബർ ഹെൽപ്‍ലൈൻ നമ്പറാ, നിനക്കുള്ള ഒടിപി അവിടെ നിന്നു വരും'; വീഡിയോ

Published : Apr 01, 2024, 01:21 PM ISTUpdated : Apr 01, 2024, 01:55 PM IST
'അതെയ് ഇത് കേരള പൊലീസിന്‍റെ സൈബർ ഹെൽപ്‍ലൈൻ നമ്പറാ, നിനക്കുള്ള ഒടിപി അവിടെ നിന്നു വരും'; വീഡിയോ

Synopsis

നിതാന്ത ജാഗ്രത കൊണ്ടുമാത്രമേ സൈബർ തട്ടിപ്പുകളിൽ നിന്ന് രക്ഷപ്പെടാൻ കഴിയൂ എന്നും തട്ടിപ്പിനിരയായാൽ 1930 എന്ന നമ്പറിൽ അറിയിക്കണമെന്നും നടി ഭാവന ബോധവൽക്കരണ വീഡിയോയിൽ

തിരുവനന്തപുരം: സൈബർ തട്ടിപ്പിനെതിരായ ബോധവൽക്കരണത്തിന്‍റെ ഭാഗമായി ഹ്രസ്വചിത്രവുമായി കേരള പൊലീസ്. നിതാന്ത ജാഗ്രത കൊണ്ടുമാത്രമേ സൈബർ തട്ടിപ്പുകളിൽ നിന്ന് രക്ഷപ്പെടാൻ കഴിയൂ എന്നും തട്ടിപ്പിനിരയായാൽ 1930 എന്ന നമ്പറിൽ അറിയിക്കണമെന്നും നടി ഭാവന ബോധവൽക്കരണ വീഡിയോയിൽ പറയുന്നു.

ബാങ്കിന്‍റെ കസ്റ്റമർ കെയറിൽ നിന്നാണെന്ന് പറഞ്ഞ് വിളി. തുടർന്ന് പറഞ്ഞത് ബാങ്കിങ് വെരിഫിക്കേഷന് വേണ്ടിയാണെന്ന്. പേരും മേൽവിലാസവും അക്കൌണ്ട് നമ്പറുമെല്ലാം ഇങ്ങോട്ട് പറഞ്ഞ് വിശ്വാസം നേടിയ ശേഷം അവസാനം ചോദിച്ചത് ഒടിപി. ഒടിപി ചോദിച്ച് വിളിച്ച തട്ടിപ്പുകാരന് 1930 എന്ന നമ്പർ നൽകിയ ശേഷം 'ഇത് കേരള പൊലീസിന്‍റെ സൈബർ ഹെൽപ്‍ലൈൻ നമ്പറാ, നിനക്കുള്ള ഒടിപി അവിടെ നിന്നു വരും' എന്ന് പറയുന്നതാണ് ബോധവൽക്കരണ വീഡിയോയിലുള്ളത്. 

ഒരിക്കലും ബാങ്കിങ് വിവരങ്ങളോ ഒടിപിയോ ആരുമായും പങ്കുവയ്ക്കരുതെന്നും സോഷ്യൽ മീഡിയ ട്രേഡിംഗ് പ്ലാറ്റ്‌ഫോമുകളിൽ നിക്ഷേപിക്കരുതെന്നും കേരള പൊലീസ് മുന്നറിയിപ്പ് നൽകുന്നു. നിയമപാലകരായി നടിക്കുന്ന വഞ്ചകരുടെ ഭീഷണികളിൽ വിശ്വസിക്കരുത്. തട്ടിപ്പ് സംബന്ധിച്ച പരാതി 1930 എന്ന നമ്പറിൽ അറിയിക്കാം. 24 മണിക്കൂറും ഈ സേവനം ലഭ്യമാണെന്നും കേരള പൊലീസ് അറിയിച്ചു. 
 

PREV
Read more Articles on
click me!

Recommended Stories

യാത്രാ പ്രതിസന്ധി; ഇൻഡിഗോ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നല്‍കി ഡിജിസിഎ, ഇന്ന് മറുപടി നൽകണം
സംസ്ഥാനത്ത് തദ്ദേശപ്പോര്; ആദ്യഘട്ടത്തിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും, കട്ടപ്പനയില്‍ കൊട്ടിക്കലാശം നടത്തി എൽഡിഎഫും എൻഡിഎയും