കാരുണ്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ നിന്ന് 194 സ്വകാര്യ ആശുപത്രികൾ പിന്മാറും

By Web TeamFirst Published Nov 13, 2019, 5:56 PM IST
Highlights
  • നൂറ് കണക്കിന് രോഗികളുടെ തുടർ ചികിത്സ പ്രതിസന്ധിയിലാകുന്നതാണ് സ്വകാര്യ ആശുപത്രികളുടെ തീരുമാനം
  • 50 കോടി രൂപ സ്വകാര്യ ആശുപത്രികൾക്ക് കാരുണ്യ പദ്ധതിയുടെ ഭാഗമായി കിട്ടാനുണ്ട്

കൊച്ചി: കാരുണ്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി വൻ പ്രതിസന്ധിയിൽ. ഡിസംബർ ഒന്ന് മുതൽ പദ്ധതിയുടെ ഭാഗമായി തുടരില്ലെന്ന് 194 സ്വകാര്യ ആശുപത്രികൾ നിലപാടെടുത്തു. കൊച്ചിയിൽ ചേർന്ന ഹോസ്പിറ്റൽ മാനേജ്മെന്റ് തീരുമാനമെടുത്തത്.

സർക്കാരിൽ നിന്നും കിട്ടാനുള്ള തുക കുടിശികയായതോടെയാണ് തീരുമാനം. നൂറ് കണക്കിന് രോഗികളുടെ തുടർ ചികിത്സ പ്രതിസന്ധിയിലാകുന്നതാണ് സ്വകാര്യ ആശുപത്രികളുടെ തീരുമാനം. എന്നാൽ 50 കോടി രൂപ കുടിശ്ശിക കിട്ടാനുണ്ടെന്ന് മാനേജ്‍മെറ്റുകൾ പറയുന്നു. 
 

click me!