കോടികളുടെ മണിചെയിൻ മോഡൽ തട്ടിപ്പ്, കൊച്ചിയിൽ 2 പേർ അറസ്റ്റിൽ, മുൻ മന്ത്രിയുടെ ബന്ധുവിന് പങ്കെന്ന് പരാതിക്കാർ 

Published : Apr 26, 2022, 11:47 AM ISTUpdated : Apr 26, 2022, 11:57 AM IST
കോടികളുടെ മണിചെയിൻ മോഡൽ  തട്ടിപ്പ്, കൊച്ചിയിൽ 2 പേർ അറസ്റ്റിൽ, മുൻ മന്ത്രിയുടെ ബന്ധുവിന് പങ്കെന്ന് പരാതിക്കാർ 

Synopsis

2019 ൽ യുഎഇയിൽ റജിസ്റ്റർ ചെയ്ത 'കൗണ്ട് വൺ' എന്ന കമ്പനിയുടെ പേരിലാണ് ജനങ്ങളിൽ നിന്നും   നിക്ഷേപം സ്വീകരിച്ചിരുന്നത്. തട്ടിപ്പിൽ മുൻ മന്ത്രിയുടെ ബന്ധുവിനും പങ്കുണ്ടെന്നാണ് പരാതിക്കാർ ആരോപിക്കുന്നത്. 

കൊച്ചി: മണിചെയിൻ കമ്പനിയുടെ പേരിൽ കോടികളുടെ തട്ടിപ്പ് നടത്തിയ കേസിൽ പ്രമോട്ടർമാരായ രണ്ട് പേർ കൊച്ചിയിൽ അറസ്റ്റിൽ. എറണാകുളം സ്വദേശികളായ ബെൻസൻ, ജോഷി എന്നിവരാണ് പിടിയിലായത്. വെണ്ണല സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

2019 ൽ യുഎഇയിൽ റജിസ്റ്റർ ചെയ്ത 'ക്രൌഡ് വൺ' എന്ന കമ്പനിയുടെ പേരിലാണ് ജനങ്ങളിൽ നിന്നും   നിക്ഷേപം സ്വീകരിച്ചിരുന്നത്. കഴിഞ്ഞ രണ്ട് വർഷം കൊണ്ട് കോടികളാണ് കമ്പനിയുടെ പേരിൽ തട്ടിയെടുത്തത്. പണം ബിറ്റ്കോയിനിലേക്ക് മാറ്റിയെന്നാണ് പ്രതികൾ നൽകിയ മൊഴി. കേസുമായി ബന്ധപ്പെട്ട് മറ്റു രണ്ട് പ്രധാന പ്രതികളെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. 

തട്ടിപ്പിൽ സംസ്ഥാനത്തെ ഒരു മുൻ മന്ത്രിയുടെ ബന്ധുവിനും പങ്കുണ്ടെന്നാണ് പരാതിക്കാർ ആരോപിക്കുന്നത്. ഈ സ്വാധീനമുപയോഗിച്ചാണ് അറസ്റ്റിലായ പ്രതികളടങ്ങുന്ന സംഘം കോടികൾ തട്ടിയെടുത്തത്.  ഈ പണമുപയോഗിച്ച് പ്രതികൾ വലിയ ആഢംബര ജീവിതമാണ് നയിച്ചിരുന്നതെന്നാണ് പൊലീസ് കണ്ടെത്തൽ. സ്വീഡൻ സ്വദേശിയാണ് കമ്പനിയുടെ ഉടമയെന്നാണ് പ്രതികൾ പറയുന്നത്. എന്നാൽ ഇടപാടുകളിൽ പലതും നടന്നത് കേരളത്തിലാണ്. കൂടുതൽ പേർക്ക് പണം നഷ്ടമായോ എന്നതിൽ വരും ദിവസങ്ങളിൽ വ്യക്തത ലഭിച്ചേക്കും. 

സിൽവർ ലൈൻ സംവാദം അനിശ്ചിതത്വത്തിൽ; പിന്മാറുമെന്ന് അലോക് വർമ, അതൃപ്തി പരസ്യമാക്കി ശ്രീധർ രാധാകൃഷ്ണൻ

അടിച്ച് തറയിലിട്ടു, വലിച്ചിഴച്ച് ചവിട്ടി, മകന്റെ ക്രൂരത സഹിക്കാതെ അമ്മ പൊലീസ് സ്റ്റേഷനിൽ ഓടിയെത്തി, അറസ്റ്റ്

കൊല്ലം: ചാത്തന്നൂരിൽ അമ്മയെ ക്രൂരമായി ദേഹോപദ്രവമേൽപ്പിച്ച മകനെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയിൽ പണം ആവശ്യപ്പെട്ടായിരുന്നു മർദ്ദനം. ചാത്തന്നൂർ ഇടനാട് കോഷ്ണക്കാവ് സ്വദേശി സിജുവിനെയാണ് അറസ്റ്റ് ചെയ്തത്. ഭാര്യ ഉപേക്ഷിച്ചു പോയതിനെ തുടർന്ന് ആറു വയസുള്ള തന്റെ മകനും സ്വന്തം അമ്മയ്ക്കും ഒപ്പമാണ് കഴിഞ്ഞ ഒരു വർഷമായി സിജുവിന്റെ താമസം. മേസ്തിരിപ്പണിക്കാരനായ സിജു സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തി അമ്മയോട് വഴക്കുണ്ടാക്കുമായിരുന്നു. 

ജോലിയില്ലാത്ത ദിവസങ്ങളിൽ അമ്മയോട് പണം ആവശ്യപ്പെട്ടായിരുന്നു മർദ്ദനം. പൊലീസിൽ പരാതിപ്പെട്ടതിനെ തുടർന്ന് പൊലീസ് ഇടപെട്ട് ഇയാളെ ലഹരി വിമുക്ത കേന്ദ്രത്തിൽ എത്തിച്ചു. എന്നാൽ അവിടെ നിന്നും തിരിച്ചെത്തിയ സിജു വീണ്ടും മദ്യപാനം തുടങ്ങുകയും അമ്മയെ വീണ്ടും ആക്രമിക്കാൻ തുടങ്ങി. 

കഴിഞ്ഞ ദിവസം അമ്മയെ അടിച്ച് താഴെയിടുകയും തറയിലിട്ട് വലിച്ചിഴക്കുകയും ചവിട്ടുകയും മാരകമായിചവിട്ടുകയും ചെയ്തു. മർദ്ദനത്തിൽ സാരമായി പരിക്കേറ്റ അമ്മ ഓടി പൊലീസ് സ്റ്റേഷനിൽ എത്തി പരാതിപ്പെടുകയായിരുന്നു. തുടർന്നാണ് പൊലീസ് സിജുവിനെ അറസ്റ്റ് ചെയ്ത് വധശ്രമത്തിന് കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

 

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം