
എറണാകുളം: മതിയായ രേഖകൾ ഇല്ലാതെ 2 ബംഗ്ലാദേശികൾ പിടിയിൽ. കോടനാട് പൊലീസാണ് ഇവരെ പിടികൂടിയത്. നേരത്തെയും ബംഗ്ലാദേശികളെ എറണാകുളം റൂറൽ പൊലീസ് പിടികൂടിയിരുന്നു. ഇതടക്കം ഈ മാസം മാത്രം എറണാകുളം റൂറൽ പൊലീസ് പിടിക്കൂടിയത് 7 ബംഗ്ലാദേശികളെയാണ്.
എറണാകുളം എസ് പിയുടെ നേതൃത്വത്തിലുള്ള ഓപ്പറേഷൻ ക്ലീൻ റൂറൽ എന്ന ഓപ്പറേഷൻ വഴിയാണ് പ്രതികളെ പിടികൂടിയത്. കഴിഞ്ഞ രണ്ടാഴ്ച്ച മുൻപ് പെരുമ്പാവൂരിലെ ബംഗാൾ കോളനിയിൽ നിന്ന് തസ്ലീമാ ബീഗം എന്നൊരു സ്ത്രീയെ പിടികൂടിയിരുന്നു. ഈ യുവതിയിൽ നിന്ന് ലഭിച്ച വിവരത്തെത്തുടർന്നാണ് കുറെയധികം ബംഗ്ലാദേശികൾ ഇവിടെ പാർക്കുന്നുണ്ട് എന്ന വിവരം ലഭിച്ചത്. ഇതനുസരിച്ച് പൊലീസ് നടത്തിയ പരിശോധനകളിൽ നേരത്തെ 5 പേരെ പിടികൂടിയിരുന്നു. ഇതടക്കം ഏഴ് പേർ നിലവിൽ പിടിയിലായിട്ടുണ്ട്. പെരുമ്പാവൂർ, ഇടത്തല, കോടനാട് തുടങ്ങിയ പ്രദേശങ്ങളിൽ നിന്നാണ് ബംഗ്ലാദേശികളൾ പിടിയിലായത്.
പിടികൂടിയ ആളുകളെയെല്ലാം റിമാന്റ് ചെയ്തിട്ടുണ്ട്. ബംഗ്ലാദേശിൽ നിന്ന് മുർഷിദാബാദിലേക്കും അവിടെ നിന്ന് ബംഗളൂരുവിലേക്കെത്തി രേഖകൾ അടക്കം മാറ്റി നാട്ടിലേക്ക് വന്നതാണെന്നാണ് പൊലീസ് പറയുന്നത്. നേരത്തെ പിടികൂടിയ തസ്ലീമാ ബീഗം നാല് മാസം മുൻപാണ് നാട്ടിലെത്തിയത്. എസ് പി ഉൾപ്പെടുന്ന സംഘം ചോദ്യം ചെയ്തതോടെയാണ് ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭിച്ചത്. ഇനിയും ആളുകൾ കേരളത്തിലുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഓപ്പറേഷൻ ക്ലീൻ റൂറലുമായി കൂടുതൽ അന്വേഷണം നടത്തി ഇവരെ പിടി കൂടാനാണ് പൊലീസിന്റെ നീക്കം.
അനധികൃത കുടിയേറ്റക്കാരെ ഗ്വാണ്ടനാമോയിൽ അടക്കാൻ ഡോണൾഡ് ട്രംപ്; തടവറ വിപുലീകരിക്കാൻ ഉത്തരവ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam