30 കോടിയുടെ തിമിംഗല ഛര്‍ദ്ദിലുമായി രണ്ടുപേര്‍ പിടിയില്‍

By Web TeamFirst Published Oct 20, 2021, 11:16 PM IST
Highlights

വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് അറസ്റ്റ്. സുഗന്ധ ദ്രവ്യ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന തിമിംഗല ശര്‍ദ്ദി കൈവശം വയ്ക്കുന്നത് കുറ്റമാണ്. 

കണ്ണൂര്‍:  മുപ്പത് കോടി രൂപ വില വരുന്ന ആംബര്‍ഗ്രിസുമായി (Ambergris-തിമിംഗല ഛര്‍ദ്ദില്‍) രണ്ടുപേര്‍ പിടിയില്‍. കണ്ണൂര്‍ സ്വദേശികളായ ഇസ്മയില്‍, അബദുള്‍ റഷീദ് (Ismail, Abdul Rasheed) എന്നിവരാണ് കസ്റ്റഡിയിലായത്. നിലമ്പൂര്‍ സ്വദേശിക്ക് വില്‍ക്കാന്‍ കൊണ്ടുപോകുമ്പോഴാണ് പിടിയിലായത്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് (Forest officials)  ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് അറസ്റ്റ്. സുഗന്ധദ്രവ്യ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന തിമിംഗല (Whale) ഛര്‍ദ്ദി കൈവശം വയ്ക്കുന്നത് കുറ്റമാണ്. 

ഈ വര്‍ഷത്തെ രണ്ടാമത്തെ വലിയ ആംബര്‍ഗ്രിസ് വേട്ടയാണിത്. നേരത്തെ തൃശൂര്‍ ചേറ്റുവയില്‍ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ മുപ്പത് കോടി വരെ മൂല്യമുള്ള തിമിംഗല ഛര്‍ദ്ദിലാണ്  പിടികൂടിയിരുന്നു. 18 കിലോ ആംബര്‍ഗ്രിസാണ് അന്ന് പിടിച്ചെടുത്തത്. 
സുഗന്ധലേപന വിപണിയില്‍ വന്‍ വിലയുള്ള വസ്തുവാണ് ആംബര്‍ഗ്രിസ്.  അറേബ്യന്‍ മാര്‍ക്കറ്റിലും മറ്റുമാണ് ഈ വസ്തുവിന് ഏറെ ആവശ്യക്കാരുള്ളത്. തിമിംഗലങ്ങള്‍ ഛര്‍ദ്ദിച്ചുകളയുന്നതാണ് ആംബര്‍ഗ്രിസ്. സ്പേം തിമിംഗലങ്ങളുടെ ഉദരത്തില്‍ സൃഷ്ടിക്കപ്പെടുന്ന തവിട്ടുനിറത്തോടുകൂടിയ മെഴുകുപോലുള്ള വസ്തുവാണ് ആംബര്‍ഗ്രിസ്.

മഴക്കെടുതി; കണ്ണൂരില്‍ ഒരുമരണം, നൂൽപ്പുഴയില്‍ തോട്ടില്‍ ഒരാള്‍ ഒഴുകി പോയി, രണ്ട് ജില്ലകളില്‍ ഉരുള്‍പൊട്ടല്‍
 

click me!