സംസ്ഥാനത്തെ 2 ഹോമിയോ കോളേജുകളിലെ അഡ്മിഷൻ നടപടികൾ റദ്ദാക്കി

Published : Dec 11, 2024, 01:41 PM IST
സംസ്ഥാനത്തെ 2 ഹോമിയോ കോളേജുകളിലെ അഡ്മിഷൻ നടപടികൾ റദ്ദാക്കി

Synopsis

ബിഎച്ച്എംഎസ് കോഴ്സിലേക്ക് രണ്ട് കോളജുകളും നടത്തിയ അഡ്മിഷനുകൾ റദ്ദാക്കി 

കൊച്ചി : രണ്ട് ഹോമിയോ കോളജുകളിലെ അഡ്മിഷൻ നടപടികൾ റദ്ദാക്കി. എറണാകുളം പടിയാര്‍ മെമ്മോറിയല്‍ കോളജ്, തിരുവനന്തപുരം ശ്രീ വിദ്യാധിരാജ ഹോമിയോപ്പതിക് കോളജുകള്‍ക്കെതിരെയാണ് നടപടി. നാഷണൽ കമ്മീഷൻ ഫോർ ഹോമിയോപ്പതിയാണ് ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചത്. ബിഎച്ച്എംഎസ് കോഴ്സിലേക്ക് രണ്ട് കോളജുകളും നടത്തിയ അഡ്മിഷനുകൾ റദ്ദാക്കി. പൊതുവായ കൗൺസിലിങ് മാനദണ്ഡങ്ങൾക്ക് വിപരീതമായി പ്രവർത്തിച്ചെന്ന് കണ്ടെത്തിയാണ് നടപടി. രണ്ട് കോളജുകളും പിഴയും ഒടുക്കണം.  

സുപ്രീം കോടതിയിൽ സംസ്ഥാനത്തിന്റെ സ്റ്റാൻഡിങ് കൗൺസലായി ഹർഷദ് വി ഹമീദിന് പുനർനിയമനം

PREV
click me!

Recommended Stories

ദിലീപിനെ പറ്റി 2017ൽ തന്നെ ഇക്കാര്യങ്ങൾ പറഞ്ഞിരുന്നു എന്ന് സെൻകുമാർ; ആലുവയിലെ മറ്റൊരു കേസിനെ കുറിച്ചും വെളിപ്പെടുത്തൽ
ഇൻഡിഗോ പ്രതിസന്ധി; ടിക്കറ്റ് റീഫണ്ടിന്‍റെ കണക്ക് പുറത്തുവിട്ട് വ്യോമയാന മന്ത്രാലയം, 17 ദിവസത്തിനിടെ തിരികെ നൽകിയത് 827 കോടി