വയനാട്ടിൽ ജിമ്മിൽ വ്യായാമത്തിനിടെ 20കാരൻ്റെ മരണം; കാരണമായത് തലച്ചോറിലുണ്ടായ രക്തസ്രാവം

Published : Feb 19, 2025, 05:08 PM ISTUpdated : Feb 19, 2025, 05:09 PM IST
വയനാട്ടിൽ ജിമ്മിൽ വ്യായാമത്തിനിടെ 20കാരൻ്റെ മരണം;  കാരണമായത് തലച്ചോറിലുണ്ടായ രക്തസ്രാവം

Synopsis

അമ്പലവയലിലെ സ്വകാര്യ ജിമ്മിൽ വ്യായാമത്തിനിടെ കുഴഞ്ഞുവീണ 20കാരൻ സൽമാൻ ചികിത്സയിലിരിക്കെ മരിച്ചു

വയനാട്: അമ്പലവയലിൽ ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടയിൽ യുവാവ് കുഴഞ്ഞുവീണു മരിച്ച സംഭവത്തിൽ മരണ കാരണം തലച്ചോറിലുണ്ടായ ആന്തരിക രക്തസ്രാവമെന്ന് വിവരം. അമ്പലവയൽ കുപ്പക്കൊല്ലി സ്വദേശി സൽമാൻ (20) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി വ്യായാമം ചെയ്യുന്നതിനിടയിലാണ് സൽമാൻ കുഴഞ്ഞുവീണത്. ആദ്യം അമ്പലവയലിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സൽമാനെ പിന്നീട് ഇവിടെ നിന്നും മാറ്റിയിരുന്നു. തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. മൃതദേഹം സ്വന്തം നാടായ വയനാട്ടിലെ അമ്പലവയലിലേക്ക് കൊണ്ടുപോയി. 

PREV
Read more Articles on
click me!

Recommended Stories

പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ
മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ