എംബിബിഎസ് അവസാന വർഷ പരീക്ഷ ബഹിഷ്കരിച്ച് വിദ്യാർഥികൾ; അധ്യയനം പൂർത്തിയാക്കാതെ പരീക്ഷയെന്ന് പരാതി

Web Desk   | Asianet News
Published : Mar 31, 2022, 12:42 PM IST
എംബിബിഎസ് അവസാന വർഷ പരീക്ഷ ബഹിഷ്കരിച്ച് വിദ്യാർഥികൾ; അധ്യയനം പൂർത്തിയാക്കാതെ പരീക്ഷയെന്ന് പരാതി

Synopsis

എം ബി ബി സ്അവസാന വർഷ വിദ്യാർഥികളുടെ അധ്യയന ദൈർഘ്യം വെട്ടിക്കുറച്ച് പരീക്ഷ നടത്താനുള്ള തീരുമാനത്തിനെതിരെ വ്യാപക പരാതി നേരത്തെ തന്നെ ഉയർന്നിരുന്നു. സിലബസ് പ്രകാരം ഒരു വർഷം കൊണ്ട് മാത്രം തീർക്കേണ്ട അധ്യയനം ആറ് മാസം കൊണ്ടാണ് തീർത്തത്. അതേസമയം ദേശീയ മെഡിക്കൽ കമ്മിഷൻ നിർദേശം അനുസരിച്ച് ബോർഡ് ഓഫ് എക്സാമിനേഷൻസ് എടുത്ത തീരുമാനപ്രകാരമാണ് പരീക്ഷ എന്നാണ് ആരോ​ഗ്യ സർവകലാശാലയുടെവിശദീകരിച്ചത്. 


തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ മെഡിക്കൽ കോളജുകളിൽmolleges) വിദ്യാർഥികൾ പരീക്ഷ(exam) ബഹിഷ്കരിച്ചു(boycott). 2017 എംബിബിഎസ്(mbbs) ബാച്ചുകാരുടെ അവസാന വർഷ പരീക്ഷ ആണ് വിദ്യാർഥികൾ ബഹിഷ്കരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിൽ ആകെ പരീക്ഷയെഴുതിയത് 20 വിദ്യാർഥികൾ മാത്രമാണ്. 190 വിദ്യാർഥികൾ ഇവിടെ മാത്രം പരീക്ഷ ബഹിഷ്കരിച്ചു. ആവശ്യത്തിന് ക്ലാസുകൾ നൽകാതെ പരീക്ഷ നടത്തിയതിൽ പ്രതിഷേധിച്ചാണ് പരീക്ഷ ബഹിഷ്കരിച്ചത്.ഇന്നത്തെ പരീക്ഷയിൽ എത്ര കുട്ടികൾ പങ്കെടുക്കുന്നു എന്ന് നോക്കി തീരുമാനമെടുക്കാൻ ആരോഗ്യ സർവ്വകലാശാലയോട് ഹൈക്കോടതി നിർദേശിച്ചിരുന്നു.

എം ബി ബി സ്അവസാന വർഷ വിദ്യാർഥികളുടെ അധ്യയന ദൈർഘ്യം വെട്ടിക്കുറച്ച് പരീക്ഷ നടത്താനുള്ള തീരുമാനത്തിനെതിരെ വ്യാപക പരാതി നേരത്തെ തന്നെ ഉയർന്നിരുന്നു. സിലബസ് പ്രകാരം ഒരു വർഷം കൊണ്ട് മാത്രം തീർക്കേണ്ട അധ്യയനം ആറ് മാസം കൊണ്ടാണ് തീർത്തത്. അതേസമയം ദേശീയ മെഡിക്കൽ കമ്മിഷൻ (national medical commission)നിർദേശം അനുസരിച്ച് ബോർഡ് ഓഫ് എക്സാമിനേഷൻസ് എടുത്ത തീരുമാനപ്രകാരമാണ് പരീക്ഷ എന്നാണ് ആരോ​ഗ്യ സർവകലാശാലയുടെ (kerala health university) വിശദീകരിച്ചത്. 

കൊവിഡ് സാഹചര്യത്തിൽ കൂടുതലും ഓൺലൈൻ പഠനമാണ് ഉണ്ടായത്. രോഗിയെ കണ്ട് പഠിക്കേണ്ട ക്ലിനിക്കൽ വിഷയങ്ങളിലെ പഠനം തീരെ കുറഞ്ഞു. പഠനം ഓട്ടപ്പാച്ചിലിലാണെങ്കിലും  പക്ഷേ പരീക്ഷ അതിവേ​ഗത്തിലാണ്. ഇത് മെഡിക്കൽ വിദ്യാഭ്യാസ രം​ഗത്തെ നിലവാരത്തകർച്ചക്ക് കാരണമാകുമെന്നും വൈദ​ഗ്ധ്യമില്ലാത്ത ഒരു പുതു തലമുറ ഡോക്ടർമാർ പുറത്തിറങ്ങുമെന്നുമുള്ള ആശങ്ക വിദ്യാർഥികൾ നേരത്തെ തന്നെ ഉന്നയിച്ചിരുന്നു . വേണ്ടത്ര സ്റ്റഡി ലീവ് പോലും ലഭിക്കുന്നില്ലെന്ന പരാതിയും ഉയർ‌ന്നിരുന്നു. കൂടുതൽ ക്ലാസുകൾ നൽകുന്നതിനായി സർവകലശാല പരീക്ഷകൾ നീട്ടിവെക്കണമെന്ന് മെഡിക്കൽ കോളേജ് തലവന്മാർ സർവകലാശാല വൈസ് ചാൻസലർക്ക് അപേക്ഷ നൽകിയെങ്കിലും പരീക്ഷ നടത്തുകയല്ലാതെ മറ്റ് നിവൃത്തി ഇല്ലെന്ന് പറഞ്ഞ് കൈമലർത്തുകയാണ് ആരോ​ഗ്യ സർവകലാശാല ചെയ്തത്. ഇതിനെതിരെയുള്ള പ്രതിഷേധമായി ഇന്നത്തെ പരീക്ഷ ബഹിഷ്കരണം. 

ദേശീയ മെഡിക്കൽ കമ്മിഷൻ നിർദേശം അനുസരിച്ച് സർവകലാശാലയിലെ ബോർഡ് ഓഫ് എക്സാമിനേഷൻസും വിവിധ വകുപ്പ് തലവന്മാരും യോ​ഗം ചേർന്ന് പരീക്ഷ തിയതി തീരുമാനിക്കുകയായിരുന്നു. അധ്യയനത്തിലും പഠനത്തിനും പരമാവധി സമയം കിട്ടാൻ വേണ്ടി മാർച്ച് അവസാനത്തോടെയാണ് പരീക്ഷ നടത്താൻ തീരുമാനിച്ചത്. ഇതിൽ കൂടുതൽ സമയം അനുവദിക്കാൻ നിലവിലെ സാഹചര്യത്തിലാകില്ലെന്നും അല്ലെങ്കിൽ മെഡിക്കൽ കമ്മിഷൻ അനുമതി വേണമെന്നുമാണ് വൈസ് ചാൻസലർ ഡോ.കെ.മോഹൻ അന്ന് വിശദീകരിച്ചത്. അധ്യയന ദിവസങ്ങൾ ചുരുക്കിയിരുന്നെങ്കിലും പാഠഭാ​ഗങ്ങൾ പൂർണമായും തീർത്തിരുന്നുവെന്നും സർവകലാശാല വിശദീകരിച്ചിരുന്നു 

പരീക്ഷ നേ​ഗം നടത്തി ഫല പ്രഖ്യാപനവും അതിവേ​ഗം നടത്താനായിരുന്നു ആരോ​ഗ്യ സർവകലാശാല നീക്കം. ഇത്തവണം ഡിജിറ്റൽ വാല്യുവേഷനാണ്. അതിനാൽ പരീക്ഷ കഴിഞ്ഞാലുടൻ മൂല്യ നിർണയം നടത്തി ഫലം പ്രഖ്യാപിക്കാനാകുമെന്നും സർവകലാശാല വി സി ഡോ.കെ.മോഹൻ പറഞ്ഞിരുന്നു

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഇത് ശരിയല്ല, സുപ്രീംകോടതിക്കെതിരെ തുറന്നടിച്ച് കേരള ഗവർണർ; 'ഓരോരുത്തരുടെയും ചുമതലകളെ കോടതി ബഹുമാനിക്കണം'
'ജനങ്ങളുടെ യജമാനന്മാരാണ് എന്നാണ് പലരുടെയും ധാരണ, വാക്കും പ്രവര്‍ത്തിയും ഒരു പോലെയാകണം': വിമര്‍ശനവുമായി സിപിഐ നേതാവ്