'മലപ്പുറത്ത് 20736 പ്ലസ് വൺ സീറ്റുകൾ ഒഴിഞ്ഞ് കിടക്കുന്നു, പരാതിയൊന്നുമില്ലാതെ പ്രവേശനം പൂർത്തിയാക്കി'

Published : Jun 21, 2025, 11:13 AM IST
plus one admission

Synopsis

അതേസമയം, പാലക്കാട് പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ചിട്ടും വിദ്യാർഥികൾക്ക് ആവശ്യമായ സീറ്റുകൾ ഇല്ലാത്തതിൽ പ്രതിഷേധവുമായി കെഎസ്‌യു രം​ഗത്തെത്തി.

തിരുവനന്തപുരം: ഒരു പരാതിയും ഇല്ലാതെ പ്ലസ് വൺ പ്രവേശനം പൂർത്തിയാക്കി ക്ലാസുകൾ തുടങ്ങാനായെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സംസ്ഥാനത്തെ സ്കൂളുകളിൽ ഒരു ലക്ഷത്തിലേറെ പ്ലസ് വൺ സീറ്റുകൾ ഒഴിവുണ്ട്. മെറിറ്റിൽ 45000 സീറ്റുകളും മാനേജ്മെൻ്റിൽ 16000ത്തിലേറെ സീറ്റുകളും ഒഴിഞ്ഞുകിടക്കുന്നു. മലപ്പുറം ജില്ലയിൽ ആകെ 20736 സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നുവെന്നും മന്ത്രി അറിയിച്ചു. 

അതേസമയം, പാലക്കാട് പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ചിട്ടും വിദ്യാർഥികൾക്ക് ആവശ്യമായ സീറ്റുകൾ ഇല്ലാത്തതിൽ പ്രതിഷേധവുമായി കെഎസ്‌യു രം​ഗത്തെത്തി. കെഎസ്‍യു പ്രവർത്തകർ ഡിഡിഇ ഓഫീസ് ഉപരോധിച്ചു. പതിനായിരക്കണക്കിന് വിദ്യാർഥികൾ അഡ്മിഷൻ ലഭിക്കാതെ പുറത്തുനിൽക്കുകയാണെന്നും അധികബാച്ച് അനുവദിച്ച് പരിഹാരം കണ്ടില്ലെങ്കിൽ സമരം ശക്തമാക്കുമെന്നും ജില്ലാപ്രസിഡന്റ് നിഖിൽ കണ്ണാടി പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം