ഇപ്പോൾ 15 ഏക്കർ, കൈവശം വയ്ക്കാവുന്ന ഭൂമിയുടെ അളവ് 100 ഏക്കറാക്കണമെന്ന് വ്യവസായ വകുപ്പ്, തടയിട്ട് റവന്യൂ വകുപ്പ്

Published : Jun 21, 2025, 10:39 AM IST
P Rajeev

Synopsis

സംസ്ഥാനത്തെ നിക്ഷേപ സൗഹൃദമാക്കാൻ ഭൂപരിഷ്കരണ നിയമത്തിൽ ഭേദഗതി വേണമെന്ന് വ്യവസായ വകുപ്പ് ആവശ്യപ്പെട്ടു. കൈവശം വക്കാവുന്ന ഭൂമിയുടെ പരിധി കൂട്ടണമെന്ന നിർദ്ദേശം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വകുപ്പ് മുന്നോട്ടുവച്ചു.

തിരുവനന്തപുരം: സംസ്ഥാനത്തെ നിക്ഷേപ സൗഹൃദമാക്കുന്നതിന് ഭൂപരിഷ്കരണ നിയമത്തിൽ ഭേദഗതി ആവശ്യപ്പെട്ട് വ്യവസായ വകുപ്പ്. കൈവശം വക്കാവുന്ന ഭൂമിയുടെ പരിധി കൂട്ടണമെന്നത് അടക്കമുള്ള നിര്‍ദ്ദേശങ്ങളാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേര്‍ന്ന യോഗത്തിൽ വകുപ്പ് മുന്നോട്ട് വച്ചത്. സംസ്ഥാന താൽപര്യത്തിന് ഉതകുന്നതെങ്കിൽ നിലവിലെ നിയമം അനുസരിച്ച് തന്നെ ഇളവ് അനുവദിക്കാമെന്നും നടപടി ക്രമം വേഗത്തിലാക്കാമെന്നും റവന്യു മന്ത്രി ഉറപ്പ് നൽകി.

വ്യവസായം വരണമെങ്കിൽ ഭൂമി വേണം. ഭൂ നിയമങ്ങളിൽ ഇളവ് വേണം. അതുകൊണ്ട് തന്നെ ഭൂപരിഷ്കണ നിയമത്തിൽ ഭേദഗതി ആവശ്യമാണ് വ്യവസായ വകുപ്പ് മുന്നോട്ട് വക്കുന്നത്. കൈവശം വയ്ക്കാവുന്ന ഭൂമിയുടെ അളവ് 15 ഏക്കറെന്നത് 100 ഏക്കറെങ്കിലും ആക്കണമെന്നത് അടക്കം വലിയ മാറ്റങ്ങളാണ് മുഖ്യമന്ത്രി വിളിച്ച വകുപ്പുതല യോഗത്തിൽ വ്യവസായ വകുപ്പിന്‍റെ നോട്ട്. മറ്റ് സംസ്ഥാനങ്ങളിലെ ഇളവുകൾ കൂടി ചൂണ്ടിക്കാട്ടി വകുപ്പ് മന്ത്രിയുടെ വാദത്തിന് പക്ഷേ റവന്യു വകുപ്പ് തടയിട്ടു.

ഭൂപരിഷ്കരണ നിയമത്തിൽ ഭേദഗതി ആവശ്യം പൂര്‍ണ്ണമായും തള്ളിയ റവന്യു മന്ത്രി പക്ഷേ വ്യവസായ സൗഹൃദമാകണമെന്ന ആശയത്തെ പിന്തുണയ്ക്കുകയും ചെയ്തു. വരുന്ന നിക്ഷേപത്തിന്‍റെ അളവും തൊഴിലവസരവും എല്ലാം കണക്കിലെടുത്ത് ആവശ്യത്തിന് ഭൂമി വിട്ടുകൊടുക്കാൻ നിലവിലെ നിയമത്തിൽ തന്നെ വ്യവസ്ഥയുണ്ടെന്ന് റവന്യുമന്ത്രി നിലപാടെടുത്തു.

ഓരോ നിക്ഷേപവും ഓരോരോ കേസുകളായി തന്നെ പരിഗണിച്ച് ഭൂനിയമങ്ങളിൽ ഇളവനുവദിക്കാമെന്നും നടപടി ക്രമങ്ങളിലെ കാലതാമസം ഒഴിവാക്കാമെന്നുമുള്ള ധാരണയാണ് യോഗത്തിലുണ്ടായത്. കൊച്ചിയിൽ നടന്ന കേരള ഗ്ലോബൽ സമ്മിറ്റിൽ വന്ന പദ്ധതികളുടെ അവലോകനത്തിനാണ് ബന്ധപ്പെട്ട വകുപ്പുമന്ത്രിമാരുടെ യോഗം മുഖ്യമന്ത്രി വിളിച്ചത്.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം