പത്തനംതിട്ടയിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം, 21 പേര്‍ക്ക് പരിക്ക് 

Published : May 14, 2022, 06:55 AM ISTUpdated : May 14, 2022, 01:04 PM IST
പത്തനംതിട്ടയിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം, 21 പേര്‍ക്ക് പരിക്ക് 

Synopsis

കോട്ടയത്ത് നിന്ന് കൊട്ടാരക്കര ഭാഗത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസ്സും എതിർ ദിശയിൽ നിന്നും വന്ന ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്.

പത്തനംതിട്ട : പത്തനംതിട്ട അടൂർ ഏനാത്ത് കെഎസ്ആർടിസി ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം. ബസ് യാത്രക്കാരായ 21 പേര്‍ക്ക് പരിക്കേറ്റു. കോട്ടയത്ത് നിന്ന് കൊട്ടാരക്കര ഭാഗത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസ്സും എതിർ ദിശയിൽ നിന്നും വന്ന ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. രാത്രി പന്ത്രണ്ടരയോടെ ഏനാത്ത് പുതുശ്ശേരിയിൽ വെച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ അടൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അഗ്നിശമന സേനയെത്തിയാണ് ബസിന്റെ ഡ്രൈവറെയും മുൻ സീറ്റിലുണ്ടായിരുന്നവരെയും പുറത്തെടുത്തത്. അടൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെ ആരോഗ്യ നില തൃപ്തികരമാണ്. ബസ് ഡ്രൈവർ ഉറങ്ങി പോയതാണ് അപകടത്തിന് കാരണമെന്നാണ് സംശയം. 

പുഴയില്‍ കുളിക്കാനിറങ്ങവെ ഒഴുക്കില്‍പ്പെട്ട് ചികിത്സയിലായിരുന്ന എട്ടുവയസുകാരനും മരിച്ചു

നേര്യമംഗലത്ത് കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് യുവതി മരിച്ചു; നാല് പേര്‍ക്ക് പരുക്ക്

കൊച്ചി: കൊച്ചി -ധനുഷ്ക്കോടി ദേശീയപാതയിൽ നേര്യമംഗലം രണ്ടാം മൈലിൽ കാറുകൾ കൂട്ടിയിടിച്ചു. അപകടത്തില്‍ ഒരാൾ മരിച്ചു, ബന്ധുക്കളും അയല്‍വാസികളുമടക്കം നാലു പേര്‍ക്ക് പരുക്കേറ്റു.  ഇടുക്കി പാറത്തോട് കടുവള്ളിൽ വീട്ടിൽ കവിത (33) ആണ് മരിച്ചത്.  ഇടുക്കി പാറത്തോട്. സ്വദേശികളായ വിജയൻ, ശാന്തകുമാരി, മാധവൻ, അനിഷ്  എന്നിവർക്കാണ് പരിക്കേറ്റത്. പരുക്കേറ്റവരെ കോതമംഗലം ബസേലിയോസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ചികിത്സാര്‍ത്ഥം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോയി മടങ്ങി വരുമ്പോഴാണ് അപകടം സംഭവിച്ചത്. മരിച്ച കവിതയുടെ മൃതദേഹം കോതമംഗലം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഷഹാനയുടെ മരണം: ഭർത്താവിനെതിരെ സ്ത്രീപീഡനം, ആത്മഹത്യ പ്രേരണ വകുപ്പുകൾ, കോടതിയിൽ ഇന്ന് ഹാജരാക്കും, തെളിവെടുപ്പും

സെക്കന്‍ഡ് ഹാന്‍ഡ് ബൈക്ക് വാങ്ങുമ്പോഴും വിൽക്കുമ്പോഴും ഇക്കാര്യങ്ങളില്‍ ജാഗ്രത പാലിക്കുക!

PREV
Read more Articles on
click me!

Recommended Stories

ദിലീപിനെ വെറുതെവിട്ട കേസ് വിധിക്ക് പിന്നാലെ പ്രതികരണവുമായി അഖിൽ മാരാര്‍, 'സത്യം ജയിക്കും, സത്യമേ ജയിക്കൂ..'
തിരുവനന്തപുരത്ത് ഒന്‍പതാം ക്ലാസുകാരിക്കുനേരെ അച്ഛന്‍റെ ക്രൂരമര്‍ദനം; ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടി ഗുരുതരാവസ്ഥയിൽ