സുഹൃത്തിന്‍റെ കല്ല്യാണം പൊലിപ്പിക്കാൻ സ്കൂട്ടറുമെടുത്ത് നേരെ വിട്ടത് മാഹിക്ക്, വാങ്ങിയത് 22 ലിറ്റര്‍ മദ്യം; പൊലീസിന്‍റെ പിടിയിൽ പെട്ട് യുവാക്കൾ

Published : May 03, 2026, 10:31 AM IST
22 litres liquor seized from mahe kozhikode two arrested

Synopsis

മാഹിയില്‍ നിന്നും 22 ലിറ്റര്‍ മദ്യവുമായി സഞ്ചരിച്ച യുവാക്കളെ പൊലീസ് പിടികൂടി. കോഴിക്കോട് ചേളന്നൂര്‍ സ്വദേശികളായ എ ജ്യോതിഷ് ബാബു(30), ഡി പി നിധിന്‍(34) എന്നിവരെയാണ് നാദാപുരം പൊലീസ് പിടികൂടിയത്

കോഴിക്കോട്: മാഹിയില്‍ നിന്നും 22 ലിറ്റര്‍ മദ്യവുമായി സഞ്ചരിച്ച യുവാക്കളെ പൊലീസ് പിടികൂടി. കോഴിക്കോട് ചേളന്നൂര്‍ സ്വദേശികളായ എ ജ്യോതിഷ് ബാബു(30), ഡി പി നിധിന്‍(34) എന്നിവരെയാണ് നാദാപുരം പൊലീസ് പിടികൂടിയത്. സുഹൃത്തിന്‍റെ വിവാഹം ആഘോഷിക്കാനായാണ് ഇവര്‍ മദ്യം വാങ്ങുന്നതിനായി മാഹിയില്‍ എത്തിയത്. എന്നാല്‍ മദ്യം വാങ്ങി തിരിച്ചുവരുന്നതിനിടെ തൂണേരി ബ്ലോക്ക് ഓഫീസിനടുത്ത് സംസ്ഥാന പാതയില്‍ പൊലീസ് നടത്തിയ വാഹന പരിശോധനയില്‍ ഇരുവരും കുടങ്ങുകയായിരുന്നു. 22 ലിറ്റര്‍ മാഹി മദ്യവും സഞ്ചരിച്ച സ്‌കൂട്ടറും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. 750മില്ലി ലിറ്ററിന്‍റെ 12 കുപ്പികളും അര ലിറ്ററിന്‍റെ 26 കുപ്പികളുമാണ് സ്‌കൂട്ടറില്‍ ഉണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍റ് ചെയ്തു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പണം മോഷ്ടിച്ചെന്ന് ആരോപിച്ച് ആറാം ക്ലാസുകാരന് മർദനം; കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ ശിശുക്ഷേമ സമിതി, നേരിട്ട് അന്വേഷിക്കും
'കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വരും'; ഒറ്റപ്പാലത്തെ സിപിഎം വോട്ടുകൾ തനിക്ക് ലഭിക്കുമെന്നും പി കെ ശശി