കാല്‍ മുറിച്ചുമാറ്റണമെന്ന് ഡോക്ടര്‍മാര്‍, പിന്നാലെ ക്യാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്ന യുവാവിനെ കാണാനില്ല, പരാതി നൽകി കുടുംബം

Published : Apr 30, 2026, 07:34 PM IST
22 year old cancer patient goes missing in kozhikode

Synopsis

ക്യാന്‍സര്‍ ബാധിതനായി ചികിത്സയിലായിരുന്ന യുവാവിനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി

കോഴിക്കോട്: ക്യാന്‍സര്‍ ബാധിതനായി ചികിത്സയിലായിരുന്ന യുവാവിനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. താമരശ്ശേരി പുതുപ്പാടി സ്വദേശി കൊട്ടാരക്കോത്ത് കാവുംപുറം കവുങ്ങിന്‍ തൊടിയില്‍ കെ ടി സുലൈമാന്‍റെ മകന്‍ നിഷാല്‍ സല്‍മാനെ(22) യാണ് ഇന്ന് രാവിലെ 10.30 മുതല്‍ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്. ക്യാന്‍സര്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ആറ് മാസമായി സല്‍മാന്‍ ചികിത്സയിലായിരുന്നു. കാലിലായിരുന്നു രോഗം കണ്ടെത്തിയത്. ഇത് ശ്വാസകോശത്തിലേക്കും പടരുന്ന അവസ്ഥയിലായതിനാല്‍ കാല്‍ മുറിച്ചു മാറ്റണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു.

ഈ മനോവിഷമത്തില്‍ എവിടേക്കെങ്കിലും പോയതാകാം എന്നാണ് ബന്ധുക്കള്‍ സംശയിക്കുന്നത്. ഫോണ്‍ കൈവശമില്ലാത്തതിനാല്‍ ഇതുവരെ സല്‍മാനെ ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. സി.സി.ടി.വി ദൃശ്യങ്ങളടക്കം പരിശോധിച്ചുകൊണ്ടുള്ള അന്വേഷണമാണ് പുരോഗമിക്കുന്നത്. യുവാവിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാല്‍ അറിയിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. അഹിനസ്: 9645834010, സുലൈമാന്‍: 7510171968, നൗഫല്‍: 9946815008, പൊലീസ്: 0495 2222240.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ബെംഗളൂരുവിൽ ആശുപത്രിയുടെ ചുറ്റുമതിൽ ഇടിഞ്ഞുള്ള മരണം; അഞ്ചു ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ച് മന്ത്രി, പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം
സൈറ ഹാത്തൂന്‍റെ മരണം; മോർച്ചറിക്ക് മുന്നിൽ കണ്ണീരോടെ നിന്ന ലഡു മിയാനെ ആശ്വസിപ്പിക്കാൻ മന്ത്രിയെത്തി, മൃതദേഹം നാട്ടിൽ എത്തിക്കും