സംസ്ഥാനത്ത് ഇന്ന് 2216 പേര്‍ക്ക് കൊവിഡ്, 1853 പേര്‍ക്ക് രോഗമുക്തി; 12 മരണങ്ങൾ കൂടി സ്ഥിരീകരിച്ചു

Published : Mar 28, 2021, 06:02 PM IST
സംസ്ഥാനത്ത് ഇന്ന് 2216 പേര്‍ക്ക് കൊവിഡ്, 1853 പേര്‍ക്ക് രോഗമുക്തി; 12 മരണങ്ങൾ കൂടി സ്ഥിരീകരിച്ചു

Synopsis

കഴിഞ്ഞ 24 മണിക്കൂറിനിടെ 47,229 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.69 ആണ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2216 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 403, കണ്ണൂര്‍ 285, എറണാകുളം 220, മലപ്പുറം 207, തൃശൂര്‍ 176, കാസര്‍ഗോഡ് 163, തിരുവനന്തപുരം 147, കോട്ടയം 139, കൊല്ലം 127, ആലപ്പുഴ 93, പത്തനംതിട്ട 82, വയനാട് 64, പാലക്കാട് 63, ഇടുക്കി 47 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

യുകെയില്‍ നിന്നും വന്ന ഒരാള്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ്-19 സ്ഥിരീകരിച്ചു. അടുത്തിടെ യുകെ (103), സൗത്ത് ആഫ്രിക്ക (5), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 109 പേര്‍ക്കാണ് ഇതുവരെ കൊവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 101 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 47,229 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.69 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,30,13,503 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 12 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4579 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 92 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1931 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 170 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 389, കണ്ണൂര്‍ 192, എറണാകുളം 208, മലപ്പുറം 202, തൃശൂര്‍ 172, കാസര്‍ഗോഡ് 136, തിരുവനന്തപുരം 91, കോട്ടയം 124, കൊല്ലം 119, ആലപ്പുഴ 92, പത്തനംതിട്ട 72, വയനാട് 61, പാലക്കാട് 28, ഇടുക്കി 45 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 23 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കാസര്‍ഗോഡ് 12, എറണാകുളം 4, കണ്ണൂര്‍ 3, കോഴിക്കോട് 2, പത്തനംതിട്ട, തൃശൂര്‍ 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1853 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 174, കൊല്ലം 148, പത്തനംതിട്ട 139, ആലപ്പുഴ 45, കോട്ടയം 122, ഇടുക്കി 25, എറണാകുളം 326, തൃശൂര്‍ 155, പാലക്കാട് 85, മലപ്പുറം 166, കോഴിക്കോട് 257, വയനാട് 35, കണ്ണൂര്‍ 140, കാസര്‍ഗോഡ് 36 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 24,582 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 10,88,522 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,29,264 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,25,392 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 3872 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 524 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് 2 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 357 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സുവോളജി, ബോട്ടണി ചോദ്യങ്ങൾ തയാറാക്കി അധ്യാപിക തന്നെ ചോർത്തി; കേന്ദ്രത്തെ വെട്ടിലാക്കി വീണ്ടും അറസ്റ്റ്, ആഞ്ഞടിച്ച് രാഹുൽ ഗാന്ധി
കേരളത്തിലെയും തമിഴ്നാട്ടിലെയും ഭരണമാറ്റം ചൂണ്ടിക്കാട്ടി മോൻസ് ജോസഫ്, 'ഇതാണ് മുല്ലപരിയാറിൽ പുതിയ ഡാമിനുള്ള ഏറ്റവും അനുകൂല സാഹചര്യം'