സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ 2219 അധിക തസ്തികള്‍ അനുവദിച്ചു; മലപ്പുറം ജില്ലയുടെ കാര്യത്തിൽ അറിയിപ്പ് പിന്നീട്

Published : May 28, 2025, 04:58 PM ISTUpdated : May 28, 2025, 05:24 PM IST
 സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ 2219 അധിക തസ്തികള്‍ അനുവദിച്ചു; മലപ്പുറം ജില്ലയുടെ കാര്യത്തിൽ അറിയിപ്പ് പിന്നീട്

Synopsis

2024-25 അധ്യയന വർഷത്തെ സ്റ്റാഫ് ഫിക്സേഷൻ അനുസരിച്ചുള്ള അധിക തസ്തികൾക്കാണ് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം അംഗീകാരം നൽകിയത്. 

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, എയ്‌ഡഡ് സ്കൂളുകളിൽ അധിക തസ്തികകള്‍ അനുവദിച്ചുകൊണ്ട് സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനമെടുത്തു. 2024-2025 അധ്യയന വർഷത്തിൽ നടത്തിയ തസ്തിക നിർണ്ണയ പ്രകാരമുള്ള അധിക തസ്തികകളാണ് അനുവദിച്ചിരിക്കുന്നത്. ഇത് പ്രകാരം സംസ്ഥാന സർക്കാർ മേഖലയിലെ 552 സ്കൂളുകളിലായി 915 അധിക തസ്തികകൾ അനുവദിച്ചു. 658 എയ്‌ഡഡ് സ്കൂളുകളില്‍ 1304 അധിക തസ്തികകളും അനുവദിച്ചിട്ടുണ്ട്. 

ആകെ 1210 സർക്കാർ, എയ്ഡഡ് സ്കൂളുകളിലായി 2219 അധ്യാപക, അനധ്യാപക അധിക തസ്തികകളാണ് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം അനുവദിച്ചത്. 2024 ഒക്ടോബർ ഒന്നാം തീയതി പ്രാബല്യത്തിൽ വന്ന വ്യവസ്ഥകൾക്ക് വിധേയമായാണ് തസ്തികകൾക്ക് അംഗീകാരം നൽകുന്നത്. എന്നാൽ മലപ്പുറം ജില്ലയുടെ കാര്യത്തില്‍ അറിയിപ്പ് പിന്നീട് ഉണ്ടാകുമെന്നും ഔദ്യോഗിക അറിയിപ്പിൽ വിശദമാക്കിയിട്ടുണ്ട്.

സർക്കാർ സ്കൂളുകളിൽ ഇപ്പോൾ അനുവദിച്ച അധിക തസ്തികകളിൽ ആദ്യം തസ്തികനഷ്ടം സംഭവിച്ച ജീവനക്കാരെ ക്രമീകരിക്കും. അതിനുശേഷം മാത്രമേ പുതിയ നിയമനം നടത്താൻ പാടുള്ളൂ. എയ്‌ഡഡ് സ്കൂളുകളിലെ അധിക തസ്തികകളിൽ, കേരള വിദ്യാഭ്യാസ ചട്ടം അധ്യായം XXI ചട്ടം 7(2) അനുസരിച്ച് മാത്രമേ നിയമനം നടത്താൻ പാടുള്ളൂ. തസ്തിക നഷ്ടം സംഭവിച്ച സ്കൂളുകളിൽ ഈ തസ്തികയിൽ ആരും തുടരുകയോ ശമ്പളം കൈപ്പറ്റുകയോ ചെയ്യുന്നില്ലെന്ന് അതത് വിദ്യാഭ്യാസ ഓഫീസറും ട്രഷറി, സ്പാർക്ക് ഉദ്യോഗസ്ഥരും ഉറപ്പു വരുത്തേണ്ടതുമാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്; യുഡിഎഫിന് എൽഡിഎഫിനെക്കാള്‍ 5.36 ശതമാനം വോട്ട് കൂടുതൽ, തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഔദ്യോഗിക കണക്ക് പുറത്ത്
ആരാണ് ഈ 'മറ്റുള്ളവർ?'എസ്ഐആർ പട്ടികയിൽ കേരളത്തിൽ 25 ലക്ഷം പേർ പുറത്തായതിൽ ആശങ്ക പങ്കുവച്ച് മുഖ്യമന്ത്രി