
പാലക്കാട്: പാലക്കാട് ജില്ലയിൽ ഇന്ന് രണ്ട് കുട്ടികൾക്ക് ഉൾപ്പെടെ 23 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. എടത്തറ സ്വദേശിയായ പറളി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകക്ക് (53) സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഇതോടെ, ജില്ലയിൽ ആകെ രോഗബാധിതരായവരുടെ എണ്ണം 458 ആയി. നിലവിൽ 237 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. 14 ദിവസത്തെ നിരീക്ഷണം കഴിഞ്ഞും രോഗബാധിതരാവുന്നവരുടെ എണ്ണം കൂടുകയാണ് എന്നതാണ് ജില്ല നേരിടുന്ന വെല്ലുവിളി.
കുവൈത്തില്‍ നിന്ന് ജില്ലയിലെത്തിയ ഏഴ് പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. വല്ലപ്പുഴ സ്വദേശി (40 പുരുഷൻ), വിളയൂർ സ്വദേശി (28 സ്ത്രീ), തേങ്കുറിശ്ശി സ്വദേശി (26 പുരുഷൻ), പുതുനഗരം സ്വദേശി (11 പെൺകുട്ടി), നല്ലേപ്പിള്ളി ഇരട്ടക്കുളം സ്വദേശി (39 പുരുഷൻ), പിരായിരി കുന്നംകുളങ്ങര സ്വദേശി (32 പുരുഷൻ), പിരായിരി മഹിമ നഗർ സ്വദേശി (25 പുരുഷൻ) എന്നിവരാണ് കുവൈത്തില്‍ നിന്നെത്തി രോഗബാധിതരായത്.
Also Read: സംസ്ഥാനത്ത് ഇന്ന് 150 കൊവിഡ് കേസുകൾ: തലസ്ഥാനത്ത് അടക്കം പത്ത് പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ
യുഎഇയില്‍ നിന്ന് എത്തിയ നാല് പേര്‍ക്കാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. അലനല്ലൂർ സ്വദേശി (31 പുരുഷൻ), കരിമ്പുഴ ആറ്റാശ്ശേരി സ്വദേശി (38 പുരുഷൻ), ദുബായിൽ നിന്നും വന്ന കരിമ്പുഴ കരിയോട് സ്വദേശി (35 പുരുഷൻ), ദുബായിൽ നിന്നും വന്ന മങ്കര മാങ്കുറിശ്ശി സ്വദേശി (48 പുരുഷൻ) എന്നിവരാണ് യുഎഇയില്‍ നിന്നെത്തി വൈറസ് ബാധിതരായത്. സൗദിയില്‍ നിന്നെത്തിയ പിരായിരി ഇരപ്പക്കാട് സ്വദേശി (31 പുരുഷൻ) ക്കും ജില്ലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചു.
ജമ്മുകാശ്മീരില്‍ നിന്നെത്തിയ ഒറ്റപ്പാലം സ്വദേശി (36 പുരുഷൻ ), ദില്ലിയില്‍ നിന്നെത്തിയ കുഴൽമന്ദം ചിതലി സ്വദേശി (49 പുരുഷൻ), തമിഴ്നാട്ടില്‍ നിന്നെത്തിയ കല്ലേകുളങ്ങര സ്വദേശി (34 പുരുഷൻ), ചെന്നൈയിൽ നിന്നും വന്ന പിരായിരി വിളയങ്കോട് സ്വദേശി (36 പുരുഷൻ), മാങ്കുറിശ്ശി സ്വദേശി കളായ അമ്മയും (35) മകനും (15), മങ്കര പരിയശേരി സ്വദേശികളായ രണ്ടുപേർ (50,52 പുരുഷന്മാർ), ഹരിയാനയില്‍ നിന്നെത്തിയ ഇരപ്പക്കാട് പിരായിരി സ്വദേശി (29 പുരുഷൻ), ശ്രീലങ്കയില്‍ നിന്നെത്തിയ പത്തിരിപ്പാല സ്വദേശി (35 പുരുഷൻ) ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam