24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം: ഒഴിവുകൾ നികത്താൻ പുതിയ നിർദ്ദേശവുമായി ആരോഗ്യമന്ത്രി, ഡോക്ടർമാർക്ക് സ്ഥാനക്കയറ്റം നൽകാൻ നിർദ്ദേശം

Published : Sep 06, 2026, 10:49 AM IST
K Muraleedharan

Synopsis

കേരളത്തിലെ ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി ചികിത്സ ഉറപ്പാക്കുന്നതിനായി, നിലവിലുള്ള ഡോക്ടർമാർക്ക് സ്ഥാനക്കയറ്റം നൽകി ഒഴിവുകൾ നികത്താൻ ആരോഗ്യമന്ത്രി കെ മുരളീധരൻ നിർദ്ദേശം നൽകി. ജീവനക്കാരുടെ കുറവ് പ്രതിസന്ധിയാണെന്ന് കെജിഎംഒഎ അറിയിച്ചതിനെ തുടർന്നാണ് ഈ തീരുമാനം. ആരോഗ്യവകുപ്പിന്റെ ഈ നടപടിയെ കെജിഎംഒഎ സ്വാഗതം ചെയ്തു.

തിരുവനന്തപുരം : കേരളത്തിലെ ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സൗകര്യം ഉറപ്പാക്കുന്ന പുതിയ പദ്ധതി നടപ്പാക്കാനാവശ്യമായ ജീവനക്കാരുടെ ഒഴിവുകൾ നികത്തുന്നതിന് പുതിയ നിർദ്ദേശവുമായി ആരോഗ്യമന്ത്രി കെ മുരളീധരൻ. പുതിയതായി വരുന്ന ഒഴിവുകൾ നേരത്തെ സർവീസിലുള്ള ഡോക്ടർമാരുടെ സ്ഥാനക്കയറ്റത്തിലൂടെ നികത്താനാണ് തീരുമാനം. ഇതിന്റെ അടിസ്ഥാനത്തിൽ സ്ഥാനക്കയറ്റത്തിന് അർഹതയുള്ള ഡോക്ടർമാർക്ക് ഉടൻ സ്ഥാനക്കയറ്റം നൽകാൻ ആരോഗ്യമന്ത്രി കെ മുരളീധരൻ നിർദ്ദേശം നൽകി.

യോഗ്യതയും നിശ്ചിത സർവീസ് വ്യവസ്ഥകളും പൂർത്തിയാക്കുന്ന ഡോക്ടർമാർക്ക് എത്രയും വേഗം പ്രൊമോഷൻ നൽകാനാണ് തീരുമാനം. ഇതിനായി കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഉപദേശവും ഡിപ്പാർട്ട്‌മെന്റൽ പ്രൊമോഷൻ കമ്മിറ്റിയുടെ അംഗീകാരവും വേഗത്തിൽ ലഭ്യമാക്കുന്നതിനായി നടപടികളുമായി മുന്നോട്ട് പോകാൻ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് മന്ത്രി നിർദ്ദേശം നൽകി.

സ്ഥാനക്കയറ്റം നൽകുന്നതോടെ നിലവിൽ ഒഴിവു വരുന്ന തസ്തികകളിൽ പുതിയ നിയമനങ്ങൾ നടത്താനാണ് ആരോഗ്യവകുപ്പിന്റെ നീക്കം. ആവശ്യത്തിന് സ്പെഷ്യലിസ്റ്റ് ഡോക്ടർമാരില്ലാത്തതിനാൽ 24 മണിക്കൂർ സേവനങ്ങൾ താറുമാറാകുമെന്ന് ചൂണ്ടിക്കാട്ടി കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ (KGMOA) മുൻപ് സർക്കാരിനെ ആശങ്ക അറിയിച്ചിരുന്നു. ഇതോടെയാണ് ഡോക്ടർമാർക്ക് പ്രൊവിഷണൽ പ്രമോഷൻ നൽകാൻ ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയത്. നടപടിയെ കെജിഎംഒഎ സ്വാഗതം ചെയ്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പിഎം ശ്രീ നടപ്പാക്കിയാൽ വൻ പ്രക്ഷോഭമെന്ന് വീണ്ടും സിപിഐ നേതാവ് കെ രാജൻ; കയ്‌പ്പമംഗലം അപകടത്തിൽ ദേശീയപാതാ അതോറിറ്റിക്കും വിമർശനം
അപ്രഖ്യാപിത പവർ കട്ട്; കെഎസ്ഇബി ഓഫീസ് ഉപരോധിച്ച് നാട്ടുകാർ