ബ്രിട്ടീഷ് യുദ്ധ വിമാനം പറന്നുയരുമോ അതോ 'പാക്ക് ചെയ്ത്' അയക്കുമോ? രണ്ടിലൊന്ന് വൈകാതെ അറിയാം, വിദഗ്ധ സംഘം ഇന്ന് എത്തും

Published : Jul 06, 2025, 03:29 AM IST
british fighter jet at trivandrum airport

Synopsis

ബ്രിട്ടീഷ് എയർഫോഴ്സിലെ എഞ്ചിനീയര്‍മാര്‍ക്കൊപ്പം വിമാനം നിർമ്മിച്ച ലോക്ക്ഹീഡ് മാർട്ടിൻ കമ്പനിയുടെ വിദഗ്ദരും ഈ സംഘത്തിലുണ്ട്

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്യേണ്ടി വന്ന എഫ് 35 ബി എന്ന ബ്രിട്ടീഷ് യുദ്ധ വിമാനത്തിന്‍റെ അറ്റകുറ്റപണിക്കായി ഇംഗ്ലണ്ടിൽ നിന്നുള്ള വിദഗ്ദ സംഘം ഇന്ന് തിരുവനന്തപുരത്തെത്തും. 25 പേരടങ്ങുന്ന വിദഗ്ദ സംഘമാണ് എത്തുന്നത്. ബ്രിട്ടീഷ് എയർഫോഴ്സിലെ എഞ്ചിനീയര്‍മാര്‍ക്കൊപ്പം വിമാനം നിർമ്മിച്ച ലോക്ക്ഹീഡ് മാർട്ടിൻ കമ്പനിയുടെ വിദഗ്ദരും ഈ സംഘത്തിലുണ്ട്.

യുദ്ധവിമാനം കേടുപാടുകൾ തീർത്ത് തിരിച്ച് പറത്തികൊണ്ട് പോകാൻ സാധിച്ചില്ലെങ്കിൽ ചിറകുകൾ ഇളക്കിമാറ്റി ചരക്കുവിമാനത്തിൽ കൊണ്ടുപോകാനുള്ള തയ്യാറെടുപ്പുമായിട്ടാണ് സംഘം എത്തുന്നത്. നിലവിൽ വിമാനം വിമാനത്താവളത്തിനുള്ളിലെ എയർഇന്ത്യയുടെ മെയ്ന്‍റേയിൻസ് ഹാൻഡിലിലാണുള്ളത്. കഴിഞ്ഞ മാസം പതിനാലാം തീയതിയാണ് വിമാനം അടിയന്തരമായി തിരുവനന്തപുരത്ത് ലാൻഡ് ചെയ്യേണ്ടി വന്നത്.

സമുദ്ര തീരത്ത് നിന്ന് 100 നോട്ടിക്കൽ മൈൽ അകലെ നങ്കൂരമിട്ടിരിക്കുന്ന പ്രിൻസ് ഓഫ് വെയിൽസ് എന്ന വിമാന വാഹിനി കപ്പലിൽ നിന്നും പരിശീലനത്തിനായി പറന്നുയർന്നതാണ് വിമാനം. പിന്നീട് തിരികെ കപ്പലിലേക്ക് ലാൻഡ് ചെയ്യാൻ ശ്രമിച്ചെങ്കിലും പ്രതികൂല കാലാവസ്ഥ നിമിത്തം അതിന് സാധിച്ചിരുന്നില്ല. ഇതിനിടയിൽ വിമാനത്തിന്‍റെ ഇന്ധനം കുറഞ്ഞ് തുടങ്ങുകയും അടിയന്തരമായി ലാൻഡ് ചെയ്യണ്ട അവസ്ഥ എത്തിയതോടെയാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ ലാൻഡ് ചെയ്തത്.

ഇതിനുശേഷം വിമാനവാഹിനി കപ്പലിലുള്ള എഞ്ചിനിയർമാർ വിമാനത്താവളത്തിലെത്തി പരിശോധന നടത്തിയെങ്കിലും തകരാർ പരിഹരിക്കാൻ കഴിഞ്ഞിരുന്നില്ല. നേരത്തെ വിദഗ്ധ സംഘം ജൂലൈ രണ്ടിന് എത്തുമെന്നായിരുന്നു അറിയിച്ചിരുന്നെങ്കിലും പിന്നീട് നീണ്ടുപോവുകയായിരുന്നു. 

യുദ്ധവിമാനം നന്നാക്കാനായില്ലെങ്കിൽ ചില ഭാഗങ്ങള്‍ വേര്‍പ്പെടുത്തിയശേഷം ബ്രിട്ടീഷ് വ്യോമസേനയുടെ സി-17 ഗ്ലോബ് മാസ്റ്റര്‍ -3 എന്ന കൂറ്റൻ വിമാനത്തിൽ കൊണ്ടുപോകുമെന്നാണ് വിവരം. എഫ്-35 ബിയുടെ അറ്റകുറ്റപണി തുടങ്ങിയാൽ എന്നുതീരുമെന്നതിലടക്കം വിദഗ്ധ സംഘം എത്തുന്നതിലൂടെ വ്യക്തമാകും. കൂടുതൽ സങ്കീര്‍ണമായ അറ്റകുറ്റപണി ആവശ്യമാണെങ്കിൽ കയറ്റി അയക്കാനായിരിക്കും തീരുമാനം.

യുകെ,യുഎസ്, ഇന്ത്യൻ വ്യോമസേന എന്നിവ ഉപയോഗിക്കുന്ന സ്റ്റാന്‍ഡേര്‍ഡ് ഹെവി -ലിഫ്റ്ര് കാര്‍ഗോ വിമാനമാണ് ഗ്ലോബ്‍മാസ്റ്റര്‍. 77 ടണ്‍ വരെ ഭാരം വഹിക്കാൻ ശേഷിയുള്ള വിമാനത്തിന് രണ്ട് എഫ്-35 വിമാനങ്ങള്‍ വരെ വഹിക്കാനാകും. എന്നാൽ, എഫ്-35ന്‍റെ വലുപ്പം വെല്ലുവിളിയാണ്. 14 മീറ്റര്‍നീളവും 11 മീറ്ററോളം വീതിയമുള്ള എഫ്-35 ബി വിമാനത്തിന്‍റെ ചിറക് നീക്കം ചെയ്താലെ ഗ്ലോബ്‍മാസ്റ്ററിൽ കയറ്റനാകു.26 മീറ്റര്‍ വരെ നീളത്തിൽ കാര്‍ഗോ വഹിക്കാൻ കഴിയുമെങ്കിലും നാലു മീറ്റര്‍ മാത്രമാണ് ഗ്ലോബ് മാസ്റ്ററിന്‍റെ വീതി.

 

PREV
JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ദേശീയപാത ഇടിഞ്ഞുതാഴ്ന്ന സംഭവം: ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി കൊല്ലം ജില്ലാ പൊലീസ് മേധാവി
രാജ്യത്തെ സമ്പന്നമായ 10 ജില്ലകൾ, മുംബൈയെയും അഹമ്മദിബാ​ദിനെയും പിന്തള്ളി അപ്രതീക്ഷിത ന​ഗരം, കേരളത്തിൽ നിന്ന് ആരുമില്ല