പാലക്കാട് മൂന്ന് കുട്ടികൾക്ക് ഉൾപ്പെടെ 25 പേർക്ക് കൊവിഡ്, കൂടുതല്‍ രോഗികള്‍ സൗദിയില്‍ നിന്ന്

Published : Jul 16, 2020, 07:37 PM IST
പാലക്കാട് മൂന്ന് കുട്ടികൾക്ക് ഉൾപ്പെടെ 25 പേർക്ക് കൊവിഡ്, കൂടുതല്‍ രോഗികള്‍ സൗദിയില്‍ നിന്ന്

Synopsis

ഒരു കുടുംബത്തിലെ അംഗങ്ങളും  ഒരു വയസ്സുകാരനും നാല് വയസ്സുകാരായ രണ്ട് പേർക്കും ഉൾപ്പെടെയാണ് കൊവിഡ് സ്ഥിരീകരിച്ചത്.

പാലക്കാട്: പാലക്കാട് ജില്ലയിൽ ഇന്ന് മൂന്ന് കുട്ടികൾക്ക് ഉൾപ്പെടെ 25 പേർക്ക് കൊവിഡ് 19  സ്ഥിരീകരിച്ചു. ഒരു കുടുംബത്തിലെ അംഗങ്ങളും കുമരംപുത്തൂർ  സ്വദേശികളുമായ ഒരു വയസ്സുകാരനും നാല് വയസ്സുകാരായ രണ്ട് പേർക്കും ഉൾപ്പെടെയാണ് 25 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. 

സൗദി അറേബ്യയിൽ നിന്നെത്തിയവരാണ് രോഗം സ്ഥിരീകരിച്ചവരിൽ കൂടുതലും. കൂടാതെ ജില്ലയിൽ ഇന്ന് 72 പേർ രോഗമുക്തി നേടിയിട്ടുണ്ട്.  സൗദിയില്‍ നിന്നും എത്തിയ 13 പേര്‍ക്കാണ് കൊവിഡ്  സ്ഥിരീകരിച്ചത്.  കുഴൽമന്ദം സ്വദേശി (46 പുരുഷൻ), ചിറ്റൂർ തത്തമംഗലം സ്വദേശികളായ രണ്ടുപേർ (37,34 പുരുഷൻ), കോട്ടോപാടം സ്വദേശി (41 പുരുഷൻ),  കുമരംപുത്തൂർ സ്വദേശികളായ ഗർഭിണിയും (27) മകനും (4) ഇവരുടെ തന്നെ കുടുംബാംഗങ്ങളായ രണ്ടു സഹോദരന്മാരും (1, 4), ശ്രീകൃഷ്ണപുരം സ്വദേശി (33 പുരുഷൻ), തെങ്കര സ്വദേശികൾ (31,32 പുരുഷന്മാർ), തച്ചനാട്ടുകര സ്വദേശി (45 പുരുഷൻ), റിയാദിൽ നിന്നും വന്ന കാഞ്ഞിരപ്പുഴ സ്വദേശി (40 പുരുഷൻ) എന്നിവരാണ് വിദേശത്ത് നിന്നെത്തിയത്.

കോയമ്പത്തൂരിൽ നിന്നും വന്ന പെരുവമ്പ്‌ സ്വദേശി (27 പുരുഷൻ),  ചെന്നൈയിൽ നിന്നും വന്ന കുമരംപുത്തൂർ സ്വദേശിയായ ഗർഭിണി (33), ചെന്നൈയിൽ നിന്നും വന്ന ശ്രീകൃഷ്ണപുരം സ്വദേശികളായ ദമ്പതികൾ (40 സ്ത്രീ, 47 പുരുഷൻ), ചെന്നൈയിൽ നിന്നും വന്ന ശ്രീകൃഷ്ണപുരം സ്വദേശി (59 പുരുഷൻ) എന്നിങ്ങനെ തമിഴ്നാട്ടില്‍ നിന്നെത്തിയ അഞ്ച് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
 
മുംബൈയിൽ നിന്നും വന്ന നെന്മാറ സ്വദേശി (29 പുരുഷൻ), ഹൈദരാബാദിൽ നിന്നും വന്ന ചിറ്റൂർ സ്വദേശി (30 പുരുഷൻ),  കുമരംപുത്തൂർ സ്വദേശി (56 പുരുഷൻ), കുവൈത്തില്‍ നിന്നുമെത്തിയ  കോട്ടോപ്പാടം സ്വദേശി (24 പുരുഷൻ), ഖത്തറില്‍ നിന്നെത്തിയ  ഓങ്ങല്ലൂർ സ്വദേശി (22 പുരുഷൻ), വെസ്റ്റ് ബംഗാളില്‍ നിന്നെത്തിയ കാഞ്ഞിരപ്പുഴ സ്വദേശി (29 പുരുഷൻ),  
ബാംഗ്ലൂരിൽ നിന്നും വന്ന തരൂർ സ്വദേശി (30 പുരുഷൻ) എന്നിവര്‍ക്കും കൊവിഡ് പൊസിറ്റീവ് ആയി.

കൂടാതെ ജാർഖണ്ഡിൽ നിന്നും വന്ന് എലപ്പുള്ളി ലേബർ ക്യാമ്പിൽ കഴിയവേ  ജൂലൈ ഒമ്പതിന് രോഗം സ്ഥിരീകരിച്ച 11 അതിഥി തൊഴിലാളികളുടെ സമ്പർക്ക പട്ടികയിൽ  ഉൾപ്പെട്ട  അതിഥി തൊഴിലാളികൾ ഉൾപ്പെടെ 14 പേരുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതിൽ ഏഴു പേരുടെ ഫലം നെഗറ്റീവ് ആയി ഇന്ന് ലഭ്യമായിട്ടുണ്ട്. ബാക്കി ഏഴുപേരുടെ ഫലം നെഗറ്റീവ് ആണെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു.

വെസ്റ്റ് ബംഗാളിൽ നിന്നും വന്ന് പെരുമാട്ടി ക്യാമ്പിൽ കഴിയവേ രോഗം സ്ഥിരീകരിച്ച 17  അതിഥി തൊഴിലാളികളുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട  അതിഥി തൊഴിലാളികൾ ഉൾപ്പെടെ 43 പേരുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതിൽ എട്ടു പേരുടെ ഫലം നെഗറ്റീവ് ആയി ഇന്ന് ലഭ്യമായിട്ടുണ്ട്. ബാക്കി 35 പേരുടെ ഫലം നെഗറ്റീവ് ആണെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു.

നിലവിൽ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 217 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ രണ്ട് പേർ മലപ്പുറത്തും രണ്ടുപേർ ഇടുക്കിയിലും മൂന്നു പേർ എറണാകുളത്തും  ഒരാൾ കണ്ണൂർ മെഡിക്കൽ കോളേജിലും ചികിത്സയിൽ ഉണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വെൽഫെയർ പാർട്ടി സംഘടിപ്പിച്ച കൺവെൻഷനിൽ നിന്ന് വിട്ടുനിന്ന് ഫാത്തിമ തെഹലിയ; പിന്മാറ്റം ജമാ അത്തെ ഇസ്ലാമിയുടെ നോമിനി എന്ന വിമർശനം മറികടക്കാനെന്ന് സൂചന
കേരളത്തിൽ ലവ് ജിഹാദ് മാത്രമല്ല, ലാൻഡ് ജിഹാദും ബിസിനസ്സ് ജിഹാദുമുണ്ടെന്ന് ശോഭ കരന്ദ്ലജെ; വിവാദ പരാമർശം എൻഡിഎ സ്ഥാനാർഥിയുടെ പ്രചരണത്തിൽ