'സ്വര്‍ണ്ണക്കടത്ത് അന്വേഷിക്കന്നത് കേന്ദ്ര ഏജന്‍സി'; വിട്ടുവീഴ്ചയുണ്ടാകുമെന്ന് കരുതുന്നില്ലെന്ന് മുഖ്യമന്ത്രി

Published : Jul 16, 2020, 07:19 PM ISTUpdated : Jul 16, 2020, 07:20 PM IST
'സ്വര്‍ണ്ണക്കടത്ത് അന്വേഷിക്കന്നത് കേന്ദ്ര ഏജന്‍സി'; വിട്ടുവീഴ്ചയുണ്ടാകുമെന്ന് കരുതുന്നില്ലെന്ന് മുഖ്യമന്ത്രി

Synopsis

സ്വപ്നയുടെ സർട്ടിഫിക്കറ്റ് വ്യാജമാണോയെന്നതാണ് സംസ്ഥാന പൊലീസ് അന്വേഷിക്കുന്നത്. അതില്‍ പൊലീസ് കൃത്യമായ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: സ്വര്‍ണ്ണക്കള്ളക്കടത്ത്, തീവ്രവാദ പ്രോത്സാഹനം എന്നിവ അന്വേഷിക്കുന്നത് കേന്ദ്ര ഏജന്‍സിയെന്നും
സംസ്ഥാന പൊലീസിന് അതില്‍ ഒന്നും ചെയ്യാനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വപ്നയുടെ സർട്ടിഫിക്കറ്റ് വ്യാജമാണോയെന്നതാണ് സംസ്ഥാന പൊലീസ് അന്വേഷിക്കുന്നത്. അതില്‍ പൊലീസ് കൃത്യമായ അന്വേഷണം നടത്തും. കേന്ദ്ര ഏജൻസി അന്വേഷിക്കുന്ന സ്വര്‍ണ്ണക്കടത്ത് കേസില്‍ വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് കരുതുന്നതായും മുഖ്യമന്ത്രി പറഞ്ഞു. 

അരുണ്‍ ബാലചന്ദ്രനെക്കുറിച്ച് മുഖ്യമന്ത്രി

ഐടി ഫെലോ ഇപ്പോൾ നിലവിലില്ല. നാല് വർഷം അയാൾ സർവീസിൽ ഉണ്ടായിട്ടില്ല. ചില നിർദ്ദേശങ്ങളിുടെ ഭാഗമായി ഐടി വികസനത്തിന്‍റെ ഭാഗമായാണ് ഐടി ഫെലോ നിയമനം വന്നത്. അതുമായി ബന്ധപ്പെട്ട് വിവരങ്ങൾ പൂർണ്ണമായി പുറത്തുവരുന്ന മുറയ്ക്ക് നടപടിയെടുക്കും. ചാർജ്ഷീറ്റ് സമർപ്പിച്ചു. കോടതി നടപടിയെടുത്തു. ഐടി മേഖലയിലെ വിവിധ നിയമനങ്ങൾ ക്രമത്തിലാണോ എന്ന് പരിശോധിക്കാൻ സംവിധാനം ഒരുക്കുന്നു. അത് പ്രത്യേകമായി ഒരുക്കും. ഐടി ഫെലോയെ തിരഞ്ഞെടുത്തത് ഐടി രംഗത്തെ വിദഗ്ദ്ധർ ചേർന്നാണ്. അതിന്‍റെ മറ്റ് കാര്യങ്ങൾ പരിശോധിച്ചേ മറ്റ് കാര്യത്തിലേക്ക് കടക്കാനാവു. സ്വർണ്ണക്കടത്ത് കേസിൽ വിട്ടുവീഴ്ചയുണ്ടാകുമെന്ന് കരുതുന്നില്ല. കേന്ദ്ര ഏജൻസിയാണ് അന്വേഷിക്കുന്നത്. കേന്ദ്രസർക്കാരാണ് അന്വേഷിക്കുന്നത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണക്കൊള്ളയിൽ ഇന്ന് നിർണായകം; എ പത്മകുമാറിന്റെയും ഉണ്ണികൃഷ്ണൻ പോറ്റിയുടെയും ജാമ്യാപേക്ഷ ഇന്ന് വിജിലൻസ് കോടതിയിൽ
ജയിൽ കോഴക്കേസ്; കൊടി സുനിയിൽ നിന്നും ഡിഐജി വിനോദ് കുമാര്‍ കൈക്കൂലി വാങ്ങി, ഗൂഗിള്‍ പേ വഴി പണം വാങ്ങിയതിന് തെളിവുകള്‍