ശസ്ത്രക്രിയക്ക് ചെലവായത് 50 ലക്ഷം, വീട് പോലും വിറ്റു; ഒരേ സമയം കരളും വൃക്കയും മാറ്റിവച്ച 25-കാരി മരിച്ചു

Published : Jun 27, 2026, 10:40 AM IST
Death

Synopsis

ഒരേ സമയം കരളും വൃക്കയും മാറ്റിവയ്ക്കുന്ന അപൂർവ ശസ്ത്രക്രിയയ്ക്ക് വിധേയയായ കോലഞ്ചേരി സ്വദേശിനി വിജയലക്ഷ്മി (25) അന്തരിച്ചു. ഭീമമായ ചികിത്സാച്ചെലവിനായി കുടുംബം ഏറെ ബുദ്ധിമുട്ടിയിരുന്നുവെങ്കിലും ശസ്ത്രക്രിയയ്ക്ക് ശേഷം രണ്ട് വർഷം മാത്രമാണ് വിജയലക്ഷ്മി ജീവിച്ചത്.

കൊച്ചി: ഒരേ സമയം കരളും വൃക്കയും മാറ്റിവയ്ക്കുന്ന അപൂർവ ശസ്ത്രക്രിയയ്ക്ക് വിധേയയായ കോലഞ്ചേരി വടയമ്പാടി തറയിൽ വിജയലക്ഷ്മി (25) അന്തരിച്ചു. കേരളത്തിലെ മെഡിക്കൽ കോളജുകൾ ചികിത്സ ഏറ്റെടുക്കാൻ തയ്യാറാകാതിരുന്നതിനെ തുടർന്ന് മണിപ്പാൽ മെഡിക്കൽ കോളജിലായിരുന്നു ശസ്ത്രക്രിയ നടത്തിയത്. ഏകദേശം 50 ലക്ഷം രൂപ ചെലവിലായിരുന്നു ശസ്ത്രക്രിയ. ചികിത്സാ സഹായ സമിതി സമാഹരിച്ച 35 ലക്ഷം രൂപയുമായി അമ്മ കമല ആശുപത്രിയെ സമീപിച്ചതിനെ തുടർന്ന് ചികിത്സയ്ക്ക് അധികൃതർ അനുമതി നൽകിയിരുന്നു. തുടർന്നുള്ള ചികിത്സാച്ചെലവ് കണ്ടെത്താൻ കുടുംബം വീട് വരെ വിറ്റെങ്കിലും ശസ്ത്രക്രിയയ്ക്ക് ശേഷം വിജയ ലക്ഷ്മിക്ക് രണ്ട് വർഷം മാത്രമാണ് ജീവൻ നിലനിർത്താനായത്. ഇന്നലെ വൈകുന്നേരം ആസ്റ്റർ മെഡ്സിറ്റിയിലായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് രാവിലെ 11-ന് വടയമ്പാടി പൊതുശ്മശാനത്തിൽ നടക്കും. വടയമ്പാടി തറയിൽ വിജയന്റെയും കമലയുടെയും മകളാണ്. സഹോദരൻ: വിവേക്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള കേസ്; തന്ത്രിയെ പ്രതിയാക്കുന്നതിൽ എസ്ഐടിയിൽ ആശയക്കുഴപ്പം, സർക്കാർ നിലപാടിലും ആശങ്ക
ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം: അസാധാരണ നീക്കവുമായി ഇഡി, ഒമ്പതാം പ്രതിയുടെ ജാമ്യം റദ്ദാക്കാൻ ഹൈക്കോടതിയിൽ