
കോഴിക്കോട്: കാലവര്‍ഷക്കെടുതിയെ തുടര്‍ന്ന് സംസ്ഥാനത്തെ കാല്‍ലക്ഷത്തോളം പേര്‍ ദുരിതാശ്വാസക്യാംപുകളില്‍ അഭയം പ്രാപിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം ഭൂരിപക്ഷം ദുരിതാശ്വാസ ക്യാംപുകളിലും അവശ്യവസ്തുകള്‍ക്ക് ക്ഷാമം നേരിടുന്നതായി പരാതിയുണ്ട്. കഴിഞ്ഞ വര്‍ഷത്തെ മഹാപ്രളയത്തില്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ മുന്നില്‍ നിന്ന കോഴിക്കോട് അടക്കമുള്ള ജില്ലകളും ഈ പ്രവശ്യം പ്രളയത്തില്‍ വലയുകയാണ്. കോഴിക്കോട്ടെ 280-ഓളം ക്യാംപുകളില്‍ അവശ്യവസ്തുകള്‍ക്ക് ക്ഷാമമുണ്ടെന്നാണ് വിവരം. വയനാട്ടിലും മലപ്പുറത്തും ഇതേ അവസ്ഥയാണ്.
മഹാപ്രളയത്തിലുണ്ടായതിലും വളരെ വലിയ നാശനാഷ്ടങ്ങളാണ് കാലവര്‍ഷക്കെടുതിയില്‍ വടക്കന്‍ ജില്ലകളിലുണ്ടായത്. ഇന്നേ വരെ വെള്ളപ്പൊക്കം ഉണ്ടാവാതിരുന്ന മേഖലയിലെ പല പ്രദേശങ്ങളിലും ഇക്കുറി ആള്‍പ്പൊക്കത്തില്‍ വെള്ളമെത്തി. ദുരിതാശ്വാസ ക്യാംപുകളിലെത്തിയവരില്‍ വലിയൊരു വിഭാഗം ഇതാദ്യമായി പ്രളയത്തെ നേരിടുന്നവരാണ്. വെള്ളപ്പൊക്കം രൂക്ഷമായ ഇന്നലെ രാത്രി മാത്രം കോഴിക്കോട് നഗരത്തില്‍ 24 ക്യാംപുകളാണ് തുറന്നത്. ബാണാസുരസാഗര്‍ ഡാം കൂടി തുറന്നതോടെ വയനാട്ടില്‍ കൂടുതല്‍ പേര്‍ ക്യാംപുകളിലെത്തുമോ എന്ന ആശങ്കയുമുണ്ട്. ഇതിനിടയിലാണ് ദുരിതാശ്വാസ ക്യാംപുകളില്‍ അവശ്യ വസ്തുകള്‍ ലഭിക്കാത്ത അവസ്ഥ നേരിടുന്നത്. ദുരിതബാധിതരെ സഹായിക്കാനായി എല്ലാവരും മുന്നോട്ട് വരണമെന്ന് ജില്ലാ കളക്ടര്‍മാര്‍ ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ വിവിധ ദുരിതാശ്വാസക്യാംപുകളും കളക്ഷന്‍ സെന്‍ററുകളും
വയനാട്ടില്‍ 193 റിലീഫ് ക്യാമ്പുകളിലായി 32,000-ത്തോളം ആളുകളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്
1. എസ്കെഎംജെ ഹൈസ്കൂള്‍ കല്‍പറ്റ - ആന്‍റണി 9400616386
2. താലൂക്ക് ഓഫീസ്, സുല്‍ത്താന്‍ ബത്തേരി, വയനാട് - ടോമിച്ചന്‍ ആന്‍റണി - 9447895936
3. സബ്ബ് കളക്ടര്‍ ഓഫീസ് - മാനന്തവാടി - സിത്താര 9061742901
പ്രധാന കളക്ഷന്‍ സെന്‍റര്‍ - സിവില്‍ സ്റ്റേഷന്‍
അനുപമ രാജ് : 9446492696
കൺട്രോൾ റൂം : 0495-2378810, 0495-2378820
പ്ലാനിംഗ് സെക്രട്ടേറിയറ്റ്, കോഴിക്കോട് സിവില്‍ സ്റ്റേഷന്‍
വയനാട് റോഡില്‍ ക്രിസ്ത്യന്‍ കോളേജിനും മനോരമയ്ക്കും ഇടയില്‍ ബസ് സ്റ്റോപ്പിന് എതിര്‍വശത്തുള്ള കെട്ടിട്ടത്തില്‍ കളക്ഷന്‍ പോയിന്‍റ് തുടങ്ങിയിട്ടുണ്ട്.
അവശ്യസാധനങ്ങള്‍.
1. പുല്‍പ്പായ
2. ബ്ലാങ്കറ്റ്/ബെഡ്ഷീറ്റുകള്‍
3. ലുങ്കി
4. നൈറ്റി
5. സാനിറ്ററി നാപ്കിന്‍സ്
6.അരി
7. പഞ്ചസാര
8. ചെറുപയര്‍
9. കടല
10. പരിപ്പ്
11. ബിസ്കറ്റ്/റസ്ക്
12. കുടി വെള്ളം
13. സോപ്പ്
14. പേസ്റ്റ്
16. ബ്ലീച്ചിംഗ് പൗഡര്‍
17. കുട്ടികളുടെയും സ്ത്രീകളുടെയും അടിവസ്ത്രങ്ങള്‍, മറ്റു വസ്ത്രങ്ങള്‍
(വസ്ത്രങ്ങള്‍ ഉപയോഗിച്ചവ ഒഴിവാക്കുക)
കോഴിക്കോട് ബി.ഇ.എം സ്കൂളിൽ പ്രവർത്തിക്കുന്ന അവശ്യസാധന ശേഖരണ കേന്ദ്രത്തിലേക്ക് സാധനങ്ങൾ ഉടൻ എത്തിക്കണമെന്ന് അഭ്യർത്ഥന സ്ത്രീകൾക്ക് ആവശ്യമായ വസ്ത്രങ്ങൾ, കുട്ടികളുടെ വസ്ത്രങ്ങൾ, ബിസ്ക്കറ്റ് ,റസ്ക്, അരി, പയർ വർഗ്ഗങ്ങൾ കുടിവെള്ളം എന്നിവ വേണം. വയനാട്ടിലേക്കും നിലമ്പൂരിലേക്കും നാളെ സാധനങ്ങൾ എത്തിക്കാനാണ്. അവശ്യ മരുന്നുകളും വേണം. ഫോൺ.8848746105, 9656 115797
ബന്ധപ്പെടേണ്ട നമ്പറുകള്‍
കളമശ്ശേരി കുസാറ്റ് സെമിനാര്‍ കോംപ്ലക്‌സില്‍ അത്യവശ്യ സാധനങ്ങള്‍ ഇനിയുമേറെ കിട്ടാനുണ്ട്.
ബന്ധപ്പെടേണ്ട നമ്പര്‍ -
നിമ്മി : 7559051046
ബേബി : 9447508345
മടിവാളെയില്‍ കളക്ഷന്‍ സെന്‍റര്‍ തുടങ്ങി - ആദ്യവണ്ടി നാളെ പുറപ്പെടും
കണ്ണൂര്‍ കളക്ട്രേറ്റിലും എല്ലാ താലൂക്ക് ഓഫീസുകളിലും അവശ്യവസ്തുകള്‍ ശേഖരിക്കാന്‍ കളക്ഷന്‍ സെന്‍റര്‍ തുടങ്ങി
ഫോണ്‍: 04972700645
സജി കുമാര്‍ എസ്എല്‍ ഡെപ്യൂട്ടി കളക്ടര്‍ -8547616030
റിംന - 9400051410
ജില്ലയിലെ 15 ദുരിതാശ്വാസ ക്യാമ്പുകളിലേക്കായി പായ, പുതപ്പ്, ബെഡ്ഷീറ്റ്, ലുങ്കി, നൈറ്റി, സാനിറ്ററി നാപ്കിൻ, അരി, പഞ്ചസാര, ചെറുപയർ, കടല, പരിപ്പ്, ബിസ്ക്കറ്റ്, റസ്ക്, കുടിവെള്ളം,സോപ്പ്, പേസ്റ്റ്, ബ്ലീച്ചിങ്ങ് പൗഡർ ആവശ്യമുണ്ട്.
ക്യംപുകളുടെ വിവരവും ആളുകളുടെ എണ്ണം ചുമതലയുള്ള ഉദ്യോഗസ്ഥന്‍റെ നമ്പറും
1 .ചെറുവത്തൂര്‍ കൊവ്വല്‍ എയുപി സ്‌കൂള്‍ - 48 - 8547617428
2 .ചെറുവത്തൂര്‍ കാരി വിഷ്ണൂമൂര്‍ത്തി ക്ഷേത്രം - 105 - 8547617428
3 .നീലേശ്വരം കടിഞ്ഞിമൂല ജി എബ്‌ളൂ എല്‍ പി സ്‌കൂള്‍ - 53 - 8547617424
4 .നീലേശ്വരം വൈകുണ്ഠ ക്ഷേത്ര ഓഡിയോറിയം - 25 - 8547617424
5 .നീലേശ്വരം നീലേശ്വരം ജുമാമസ്ജിദ് - 125 - 8547617424
6 .പേരോല്‍ പാലത്തടം ക്യാമ്പസ് - 264 - 9400110319
7 .പേരോല്‍ ചാത്തമത്ത് പാടാര്‍ക്കുളങ്ങര ഓഡിറ്റോറിയം - 300 - 9400110319
8 .അജാനൂര്‍ ഇക്ബാല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ - 53 - 8547617408
9 .ക്ലായിക്കോട് വെള്ളാട്ട് ജി എല്‍ പി സ്‌കൂള്‍ - 67 - 8547617430
10 .ക്ലായിക്കോട് ക്ലായിക്കോട് വായനശാല - 51 - 8547617430
11. സൗത്ത് തൃക്കരിപ്പൂര്‍ ഉടുമ്പുത്തല അങ്കണ്‍വാടി- 14 - 8547617434
12 .കാഞ്ഞങ്ങാട് പനങ്കാവ് മുത്തപ്പ ക്ഷേത്രം - 47 - 8547617418
1 .പരപ്പ ക്ലായിക്കോട് ഫാം ഹൗസ് - 9946546165
2 പനത്തടി കമ്മാടി കമ്മ്യൂണിറ്റി ഹാള്‍ - 8547617416
3 മാലോത്ത് മാലോത്ത് കസബ സ്‌കൂള്‍ - 8547617417
ജില്ലയില്‍ പലയിടങ്ങളിലും കനത്ത മഴതുടരുകയാണ്. 17,000ല് പരം ആള്‍ക്കാരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. ക്യാമ്പുകളില്‍ അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കുന്നതിന് അടിയന്തര നടപടി സ്വീകരിച്ചുവരുന്നു. ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് അടിയന്തരമായി അവശ്യസാധനങ്ങള്‍ എത്തിക്കേണ്ടതുണ്ട്. ഇദുരിതാശ്വാസ ക്യാമ്പിലേക്ക് ആവശ്യമായ സാധനങ്ങളുടേയും അവ എത്തിക്കേണ്ട സ്ഥലങ്ങളുടേയും വിവരം തഴെച്ചേര്‍ക്കുന്നു. (ഉപയോഗിച്ച വസ്ത്രങ്ങളും സാമഗ്രികളും സ്വീകരിക്കുന്നതല്ല)
1) ഗവഃ ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, മഞ്ചേരി, കച്ചേരിപ്പടി
ഫോണ്‍ : 0481 2766121 (ഏറനാട് താലൂക്ക് ഓഫീസ്)
2)ഗവഃ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, വണ്ടൂര്‍
ഫോണ്‍ : 95447 85108, 94469 21444
3) കളക്ടറേറ്റ് മലപ്പുുറം
ഫോണ്‍ : 0483 2736 320, 0483 2736 326
പാകം ചെയ്ത ഭക്ഷണം എത്തിക്കാന്‍ കഴിയുന്നവര്‍ മഞ്ചേരി ഗവ: ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലും, വണ്ടൂര്‍ ഗവ: ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലും എത്തിക്കുക.
സബ് ഡിവിഷണില്‍ ആരംഭിച്ചിട്ടുള്ള ദുരിതാശ്വാസ ക്യാമ്പുകളിലേക്കാവശ്യമായ സാധനങ്ങള്‍ സ്വീകരിക്കുന്നതിന് ശേഖരണ കേന്ദ്രം പാലക്കാട് റവന്യൂ ഡിവിഷണല്‍ ആഫീസില്‍ ആരംഭിച്ചിട്ടുണ്ട്.
1.പായ
2.കമ്പിളി പുതപ്പ്
3.അടിവസ്ത്രങ്ങള്‍
4.മുണ്ട്
5.മാക്സി
6.കുട്ടികളുടെ വസ്ത്രങ്ങള്‍
7.ഹവായ് ചെരുപ്പ്
8.സാനിറ്ററി നാപ്കിന്‍
9.സോപ്പ്
10.ടൂത്ത് പേസ്റ്റ്
11.ടൂത്ത് ബ്രഷ്
12.ഡെറ്റോള്‍
ഇക്കാര്യത്തില്‍ ബന്ധപ്പെട്ടവരുടെ മൊബെല്‍ നമ്പര്‍
1. രേണു.ആര്‍ - ആര്‍ഡിഒ - 9447735011,9895982648
2. വിജയന്‍ - താലൂക്ക് ഓഫീസ് പാലക്കാട് - 9497124249
(സാധനങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ നേരിട്ട് സ്വീകരിക്കുന്നതല്ല)
വടക്കന്‍ ജില്ലകളിലെ ദുരിതബാധിതര്‍ക്കുള്ള അവശ്യവസ്തുകള്‍ സ്വീകരിക്കാന്‍ തിരുവനന്തപുരം നഗരത്തിലെ വിവിധ കേന്ദ്രങ്ങളില്‍ കളക്ഷന്‍ പോയിന്‍റുകള്‍ ആരംഭിച്ചു
1. കോര്‍പറേഷന്‍ ഓഫീസ് - മ്യൂസിയം - 8590088599, 9961525100,9946857197
2. യൂണിവേഴ്‍സിറ്റി സ്റ്റുഡന്‍റ് സെന്‍റര്‍ പിഎംജി - 9567302207,9495181218,8921189512
3. ലോ കോളേജ് പിഎംജി -
4. യൂണിവേഴ്‍സിറ്റി കോളേജ് പാളയം - 9633153396
5. കേദാരം കോപ്ലക്സ്, കേശവദാസപുരം
6.ടെക്നോപാര്‍ക്ക് (പ്രതിധ്വനി)
7. യൂണിവേഴ്‍സിറ്റി ക്യാംപസ്, കാര്യവട്ടം - 9895277257, 9037864445
8. ഗാന്ധി പാര്‍ക്ക് കിഴക്കേകോട്ട - 8129868106
9. ഗവ.മോഡല്‍ ജിഎച്ച്എസ് പട്ടം - 8921745499, 7012470137
10. എസ്എന്‍ കോളേജ് ചെമ്പഴന്തി - 8129694119
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam