പത്താം ക്ലാസ് പരീക്ഷാ ഫലം കാത്തിരിക്കുന്ന 3 പെൺകുട്ടികളെ ഷൊർണൂരിൽ കാണാതായി; മൊബൈൽ ഫോൺ ലൊക്കേഷൻ കോയമ്പത്തൂരിൽ

Published : Apr 28, 2025, 08:38 PM IST
പത്താം ക്ലാസ് പരീക്ഷാ ഫലം കാത്തിരിക്കുന്ന 3 പെൺകുട്ടികളെ ഷൊർണൂരിൽ കാണാതായി; മൊബൈൽ ഫോൺ ലൊക്കേഷൻ കോയമ്പത്തൂരിൽ

Synopsis

ഷൊർണൂരിൽ നിന്നും കൂട്ടുകാരിയുടെ വീട്ടിലേക്കെന്ന പേരിൽ ഇറങ്ങിയ മൂന്ന് പെൺകുട്ടികളെ കാണാതായി

പാലക്കാട്: ഷൊർണൂരിൽ നിന്നും മൂന്ന് വിദ്യാർത്ഥിനികളെ കാണാതായെന്ന് പരാതി. കൂനത്തറ സ്വദേശി ശാസ്ത, കൈലിയാട് സ്വദേശി അനുഗ്രഹ, ദേശമംഗലം സ്വദേശി കീർത്തന എന്നിവരെയാണ് ഇന്ന് രാവിലെ മുതൽ കാണാതായത്. ബന്ധുക്കളുടെ പരാതിയിൽ പൊലീസ് തെരച്ചിൽ തുടങ്ങി.

മൂന്ന് പെൺകുട്ടികൾക്കും 16 വയസാണ് പ്രായം. ഇവരെ കാണാതായെന്ന് ഷൊർണൂർ, ചെറുതുരുത്തി പോലീസ് സ്റ്റേഷനുകളിലാണ് ബന്ധുക്കൾ പരാതി നൽകിയത്. ഷൊർണൂർ സെൻ്റ് തെരേസ കോൺവെന്റിൽ പത്താം ക്ലാസ് പരീക്ഷയെഴുതിയവരാണ് മൂന്നുപേരും. ദേശമംഗലത്തുള്ള സഹപാഠിയായ വിദ്യാർത്ഥിനിയെ കാണാനെന്ന് പറഞ്ഞാണ് ഇവർ വീട്ടിൽ നിന്നും പോയത്.  പൊലീസ് അന്വേഷണത്തിൽ ഇവരുടെ മൊബൈൽ ഫോണിൻ്റെ അവസാന ലൊക്കേഷൻ കോയമ്പത്തൂരിലെ ഉക്കടമാണ്. ഇവിടം കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.

PREV
Read more Articles on
click me!

Recommended Stories

നിയമപോരാട്ടത്തിന് രാഹുൽ മാങ്കൂട്ടത്തിൽ; മുൻകൂർ ജാമ്യാപേക്ഷ നാളെ ഹൈക്കോടതി പരിഗണിക്കും
ആരോഗ്യനില മോശമായി; രാഹുൽ ഈശ്വറിനെ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തു, നിരാഹാരം തുടരുന്നു