
ദില്ലി: വിവിധ വിഷയങ്ങളിൽ കേന്ദ്ര സർക്കാരിന്‍റെ ഇടപെടലും സഹായവും ആവശ്യപ്പെട്ട് കേരളത്തിലെ മൂന്ന് മന്ത്രിമാർ ദില്ലിയിലെത്തി. വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി ( V Sivankutty ) , ഭക്ഷ്യമന്ത്രി അഡ്വ. ജി ആർ അനിൽ ( GR Anil ), ഗതാഗതമന്ത്രി അഡ്വ. ആന്‍റണി രാജു ( Antony Raju) തുടങ്ങിയവരാണ് ദില്ലിയിൽ എത്തിയത്. നേമം ടെർമിനൽ പദ്ധതി നടപ്പാക്കണമെന്നതാണ് കേരളത്തിലെ മന്ത്രി സംഘത്തിന്‍റെ പ്രധാന ആവശ്യം. ഇക്കാര്യത്തിൽ കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന്‍റെയടക്കം പിന്തുണ മന്ത്രിമാർ ആവശ്യപ്പെടുന്നുണ്ട്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഷന്‍റെയും കൊച്ചുവേളി റെയിൽവേ സ്റ്റേഷന്‍റെയും വികസനം സംബന്ധിച്ച നിവേദനവും കേന്ദ്ര മന്ത്രിക്ക് സംസ്ഥാന മന്ത്രിമാർ കൈമാറും.
ഓരോ കാലത്തും നടക്കേണ്ട പദ്ധതികൾ അതത് കാലത്ത് നടക്കണം; മുഖ്യമന്ത്രി പിണറായി വിജയൻ
പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പുകളുമായി ബന്ധപ്പെട്ട് മന്ത്രി വി ശിവൻകുട്ടി വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ, തൊഴിൽ മന്ത്രി ഭൂപേന്ദർ യാദവ് എന്നിവരെയും കാണും. സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയ്ക്ക് കൂടുതൽ സഹായം, കേന്ദ്ര സ്കോളർഷിപ്പ് പദ്ധതികളുടെ എണ്ണം വർദ്ധിപ്പിക്കൽ, ഹയർ സെക്കൻഡറി തലത്തിലെ വിവിധ പദ്ധതികൾക്കുള്ള കൂടുതൽ സഹായം, സമഗ്ര ശിക്ഷാ കേരളത്തിനുള്ള സഹായം വർദ്ധിപ്പിക്കൽ തുടങ്ങിയ ആവശ്യങ്ങൾ അടങ്ങിയ നിവേദനം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന് കൈമാറും.
ബംഗാൾ മന്ത്രി പാർത്ഥയുടെ സഹായി അർപിതയുടെ വീട്ടിൽ നിന്ന് 15 കോടി രൂപ കൂടി കണ്ടെടുത്തു
സ്ത്രീ തൊഴിലാളികൾക്ക് രാത്രി ഷിഫ്റ്റുകളിൽ ജോലി ചെയ്യുന്നതിന് 1948 ലെ ഫാക്ടറീസ് ആക്റ്റിന്റെ സെക്ഷൻ 66 ഭേദഗതി ചെയ്യുന്നതു സംബന്ധിച്ചും ക്ഷേമനിധി ബോർഡുകൾക്ക് ആദായനികുതി അളവ് നൽകുന്നതുമായി ബന്ധപ്പെട്ടും ഇ എസ് ഐ ഡിസ്പെൻസറികൾ കൂടുതൽ അനുവദിക്കണമെന്ന ആവശ്യം ഉന്നയിച്ചും തൊഴിൽ മന്ത്രി ഭൂപേന്ദർ യാദവിന് മന്ത്രി വി ശിവൻകുട്ടി നിവേദനം നൽകും. രണ്ട് ദിവസങ്ങളിലായാണ് കേന്ദ്രമന്ത്രിമാരുമായുള്ള കേരളത്തിലെ മന്ത്രിമാരുടെ കൂടിക്കാഴ്ച നടക്കുന്നത്.