കയർ മേഖലയിലെ അശാസ്ത്രീയ വേതന നിർണയം അവസാനിച്ചുവെന്ന് മന്ത്രി, പുതുക്കിയ വേതനം നൽകും

By Web TeamFirst Published Jul 27, 2022, 11:35 PM IST
Highlights

കയര്‍ മേഖലയിലെ 60 വർഷത്തെ അശാസ്ത്രീയ വേതന നിർണയം അവസാനിച്ചെന്ന് മന്ത്രി പി രാജീവ് അറിയിച്ചു...

ആലപ്പുഴ: കയർ മേഖലയിൽ ഇനി മുതൽ ഒമ്പത് ശതമാനം വർധനയോടെ പുതുക്കിയ വേതനം നൽകും. കയര്‍ മേഖലയിലെ 60 വർഷത്തെ അശാസ്ത്രീയ വേതന നിർണയം അവസാനിച്ചെന്ന് മന്ത്രി പി രാജീവ് അറിയിച്ചു. പുരുഷ തൊഴിലാളിക്ക് ദിവസം 815.44 രൂപയും സ്ത്രീ തൊഴിലാളിക്ക് 680.88 രൂപയുമാണ് നൽകുക. പുതിയ അടിസ്ഥാന വേതനം 667 രൂപയാക്കി. 2018 ലാണ് കയർ തൊഴിലാളി വേതനം അവസാനമായി പുതുക്കിയത്. 

അതേസമയം ആലപ്പുഴയിൽ കഴിഞ്ഞ മെയ് മാസം കയർ വ്യവസായ മേഖലയിൽ അനിശ്ചിത കാല പണിമുടക്ക് നടന്നിരുന്നു.  മേയ് 25 മുതൽ ആരംഭിച്ച അനിശ്ചിതകാല പണിമുടക്ക് ജൂൺ 10നാണ് അവസാനിച്ചത്.  മന്ത്രി പി.രാജീവിന്റെ നേതൃത്വത്തിൽ ആലപ്പുഴയിൽ നടന്ന മന്ത്രിതല ചർച്ചയിലാണ് തീരുമാനം.  ചെറുകിട കയർ ഫാക്ടറി ഉടമസംയുക്ത സമരസമിതിയാണ് പണിമുടക്ക് നടത്തിയിരുന്നത്. ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന മന്ത്രി രാജീവിന്റെ ഉറപ്പിനെ തുടർന്നാണ് പണിമുടക്ക് പിൻവലിച്ചതെന്ന് സമരക്കാര്‍ അറിയിച്ചു.

ബാത്ത് റൂമിന് മുകളിൽ ഗ്രോബാഗിൽ കഞ്ചാവ് ചെടികൾ, യുവാവിനെ കൈയ്യോടെ പൊക്കി എക്സൈസ്

ആലപ്പുഴ: വീടിനോട് ചേർന്നുള്ള ബാത്ത് റൂമിന് മുകളിൽ, ഗ്രോബാഗിൽ രഹസ്യമായി കഞ്ചാവ് ചെടികൾ വളർത്തിയ യുവാവിനെ എക്സൈസ് സംഘം പിടികൂടി. കടക്കരപ്പള്ളി പഞ്ചായത്ത് 11-ാം വാർഡിൽ തൈക്കൽ ഉമാപറമ്പിൽ പ്രേംജിത്ത് (25) ആണ് പിടിയിലായത്. മൂന്ന് വർഷത്തോളമായി സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കുന്ന പ്രേംജിത്ത്, തന്റെ ഉപയോഗത്തിനായി വാങ്ങിയ കഞ്ചാവിൽ നിന്ന് ശേഖരിച്ച വിത്ത് മുളപ്പിച്ചാണ് ചെടികളുണ്ടാക്കിയതെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. 

നാല് മാസത്തോളം പ്രായമുള്ള കഞ്ചാവ് ചെടികൾക്ക് 200 സെന്റിമീറ്റർ ഉയരമുണ്ട്. എക്സൈസ് ചേർത്തല റേഞ്ച് ഇൻസ്പ്ക്ടർ വി ജെ റോയിക്ക് ലഭിച്ച രഹസ്യ വിവരത്തെതുടർന്നായിരുന്നു പരിശോധന. എക്സൈസ് അസി. ഇൻസ്പെക്ടർ എന്മ ബാബു, പ്രിവന്റീവ് ഓഫീസർമാരായ ഡി. മായാജി, ഷിബു പി. ബഞ്ചമിൻ, സിവിൽ ഓഫീസർമാരായ ബി. എം. ബിയാസ്, കെ. എച്ച്. ഹരീഷ്കുമാർ എന്നിവരും പരിശോധനയിൽ പങ്കെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രേംജിത്തിനെ റിമാൻഡ് ചെയ്തു. 

click me!