
ഹൈദരാബാദ്: മലയാളി കുടുംബം സഞ്ചരിച്ച വാഹനം തെലങ്കാനയിൽ അപകടത്തിൽ പെട്ട് ഒന്നര വയസ്സുകാരിയുൾപ്പെടെ മൂന്ന് പേർ മരിച്ചു. കോഴിക്കോട് ചെമ്പുകടവ് സ്വദേശി അനീഷ്, മകൾ അനാലിയ, ഡ്രൈവർ മംഗ്ലൂരു സ്വദേശി സ്റ്റാലി എന്നിവരാണ് മരിച്ചത്. അനീഷിന്റെ ഭാര്യയും മൂത്തകുട്ടിയും ഗുരുതരപരിക്കുകളോടെ ആശുപത്രിയിലാണ്.
ബീഹാർ വാസ്‌ലിഗഞ്ചിൽ സെന്റ് തെരേസാസ് സ്കൂളിൽ അധ്യാപകനാണ് അനീഷ്. ബീഹാറിൽ നിന്ന് കോഴിക്കോടെക്ക് വരികയായിരുന്ന ഇവർ സഞ്ചരിച്ച കാർ നിസാമാബാദിൽ വെച്ച് ട്രക്കിന് പുറകിൽ ഇടിച്ചാണ് അപകടമുണ്ടായത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമികവിവരം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam