ജർമനിയിലെ തീപിടുത്തത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം വെള്ളിയാഴ്ച നാട്ടിലേക്ക് എത്തിക്കും

Published : Oct 21, 2026, 05:31 PM IST
death

Synopsis

ജർമനിയിലെ ബോഹുമിൽ അപ്പാർട്ട്മെന്റിലുണ്ടായ തീപിടുത്തത്തിൽ മരിച്ച മൂന്ന് മലയാളികളുടെ മൃതദേഹങ്ങൾ വെള്ളിയാഴ്ച കൊച്ചിയിലെത്തിക്കും.

കൊച്ചി: ജർമനിയിലെ ബോഹുമിൽ തീ പിടുത്തത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലേക്ക് എത്തിക്കും. വെള്ളിയാഴ്ച 3 പേരുടേയും മൃതദേഹങ്ങളും കൊച്ചി എയർപ്പോർട്ടിലെത്തും. കൊല്ലം പെരിനാട് ചെമ്മക്കാട് സ്വദേശി അഞ്ജലി എസ്. ജോയി (27), എറണാകുളം കാലടി സ്വദേശി സിവിൻ ജോണി (26), ഇടുക്കി ഇരട്ടയാർ സ്വദേശി നോവ സാബു (25) എന്നിവരാണ് അപകടത്തിൽ മരിച്ചത്.

അഞ്ജലി, സിവിൻ എന്നിവരുടെ മൃതദേഹം പുലർച്ചെ 1.30 നും നോവ സാബുവിന്റെ രാത്രി 8.30 നുമാണ് എത്തുക. നോവ സാബുവിന്റെ സംസ്ക്കാരം 24 ന് മൂന്നു മണിക്ക് ഇടുക്കി ശാന്തിഗ്രാമിലെ വീട്ടുവളപ്പിൽ നടക്കും. ഫ്രാങ്ക്ഫർട്ടിലെ ഇന്ത്യൻ കോൺസുലേറ്റിന്റെയും നോർക്കയുടെയും സജീവമായ ഇടപെടലുകളിലൂടെയാണ് മൃതദേഹങ്ങൾ വേഗത്തിൽ നാട്ടിലെത്തിക്കാനുള്ള നടപടികൾ പൂർത്തിയാക്കിയത്.

ഇന്ത്യൻ എംബസിയുടെ ഇടപെടലുകളെ തുടർന്ന് ജർമൻ പൊലീസിൽ നിന്നുള്ള മരണ സർട്ടിഫിക്കറ്റും മറ്റ് രേഖകളും വേഗത്തിൽ ലഭ്യമാക്കുകയും, പോസ്റ്റ്‌മോർട്ടം നടപടികൾ ഒഴിവാക്കി മൃതദേഹങ്ങൾ ഫ്യൂണറൽ ഹോമിന് കൈമാറുകയും ചെയ്തു. അപ്പാർട്മെന്റിന്റെ തടിയിൽ നിർമിച്ച പടികൾ തീപിടിത്തത്തിൽ തകർന്നതോടെ ഇവർക്ക് രക്ഷപ്പെടാൻ സാധിച്ചില്ല.

ജർമനിയിലെ ബോഹുമിൽ അപ്പാർട്ട്‌മെന്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിലാണ് മൂന്ന് പേർ മരിച്ചത്. അപ്പാർട്മെന്റ് സമുച്ചയത്തിന്റെ തടിയിൽ നിർമിച്ച ഗോവണി തീപിടിത്തത്തിൽ പൂർണ്ണമായി കത്തിയമർന്ന് തകർന്നതോടെ, മൂന്നാം നിലയിൽ താമസിച്ചിരുന്ന ഇവർക്ക് താഴേക്ക് ഇറങ്ങി രക്ഷപ്പെടാൻ കഴിഞ്ഞില്ല.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

`കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയത് ന്യായമില്ലാതെ'; കോൺ​ഗ്രസിനെ വീണ്ടും വെട്ടിലാക്കി കെ സുധാകരൻ
വീണാ ജോർജ്ജ് മാപ്പ് പറയണം, സിപിഎമ്മും മാപ്പ് പറയണം, ഒരു കാര്യവുമില്ലാതെ കെഎസ്‌യു പ്രവർത്തകരെ ജയിലിൽ ഇട്ടു: അബിൻ വർക്കി