
തൃശൂര്‍: തൃശ്ശൂർ പാവറട്ടിയിൽ കാണാതായ മൂന്ന് വിദ്യാര്‍ത്ഥികളെ കണ്ടെത്തി. കൊല്ലത്ത് നിന്നാണ് ഇന്ന് രാവിലെ മൂന്നു വിദ്യാര്‍ത്ഥികളെയും കണ്ടെത്തിയത്. ഇന്നലെ രാവിലെ സ്കൂളിലേക്ക് പോയ വിദ്യാർത്ഥികൾ രാത്രിയായിട്ടും തിരികെ എത്താതിരുന്നതോടെയാണ് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയത്. പാവറട്ടി സെൻറ് ജോസഫ് സ്കൂളിലെ അഗ്നിവേശ് , അഗ്നിദേവ് , രാഹുൽ മുരളീധരൻ എന്നിവരെയാണ് കാണാതായത്.മൂന്നുപേരും എട്ടാംക്ലാസ് വിദ്യാർത്ഥികളാണ്. അഗ്നിവേശും , അഗ്നിദേവും ഇരട്ട സഹോദരങ്ങളാണ്. മൂന്നുപേരും ഇന്നലെ തൃശൂരില്‍ നിന്ന് കൊല്ലത്തേക്ക് പോവുകയായിരുന്നുവെന്നാണ് വിവരം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam