പെരുമ്പാവൂരിലെ മൂന്ന് വയസുകാരന്‍റെ മരണം; രണ്ടാനച്ഛനെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് പൊലീസ്

Published : Nov 06, 2026, 06:44 PM IST
child death

Synopsis

കുട്ടിയുടെ തലക്കേറ്റ ക്ഷതമാണ് മരണ കാരണമെന്ന് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക വിവരത്തിൽ വ്യക്തമായിരുന്നു. കുട്ടിയുടെ തല ശക്തമായി ഇടിപ്പിച്ചുണ്ടായ മുറിവാണെന്നും കെട്ടിടത്തിൽ നിന്ന് വീണുണ്ടായ മുറിവല്ലെന്നുമാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക വിവരം. ഇതിന് പിന്നാലെയാണ് പൊലീസ് കേസെടുത്തത്.

കൊച്ചി: എറണാകുളം പെരുമ്പാവൂരിലെ മൂന്ന് വയസുകാരന്‍റെ മരണത്തില്‍ രണ്ടാനച്ഛനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. കുട്ടിയുടെ തലക്കേറ്റ ക്ഷതമാണ് മരണ കാരണമെന്ന് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക വിവരത്തിൽ വ്യക്തമായിരുന്നു. കുട്ടിയുടെ തല ശക്തമായി ഇടിപ്പിച്ചുണ്ടായ മുറിവാണെന്നും കെട്ടിടത്തിൽ നിന്ന് വീണുണ്ടായ മുറിവല്ലെന്നുമാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക വിവരം. കുട്ടിയെ രണ്ടാനച്ഛൻ മർദിച്ചിരുന്നുവെന്ന് അമ്മ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തത്.

അസം സ്വദേശിയായ മൂന്ന് വയസുകാരൻ വിറ്റുപാന്‍റെ മരണം കൊലപാതകമെന്ന സംശയത്തിനിടെയാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക വിവരങ്ങൾ പുറത്തുവന്നത്. കുഞ്ഞിന്‍റെ മരണം തലയ്ക്കേറ്റ ക്ഷതം മൂലമാണ്. കെട്ടിടത്തിൽ നിന്ന് താഴെ വീണ് ഉണ്ടായ പരിക്കല്ലെന്നും ശക്തിയായി ഭിത്തിയിൽ ഇടിപ്പിച്ചപ്പോൾ ഉണ്ടായ പരിക്കാണെന്നുമാണ് പ്രാഥമിക വിവരം. കുട്ടിയെ രണ്ടാനച്ഛൻ മർദിച്ചിരുന്നെന്ന് അമ്മയും പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. രണ്ടാനച്ഛൻ മൊഹേശ്വർ കുട്ടിയെ നിരന്തരം മർദിച്ചിരുന്നുവെന്ന് അയൽവാസികളും പറയുന്നു.

ഇന്നലെ കളമശ്ശേരി മെഡിക്കൽ കോളേജിൽ എത്തിച്ചതിന് പിന്നാലെയാണ് കുഞ്ഞിന്‍റെ മരണം സ്ഥിരീകരിച്ചത്. കുഞ്ഞ് കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചതെന്നായിരുന്നു രണ്ടാനച്ഛൻ പൊലീസിനോട് പറഞ്ഞത്. മുഖത്തും ദേഹത്തും പരിക്കേറ്റ പാടുകളുണ്ടായിരുന്നു. രണ്ടാനച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുഞ്ഞിന്‍റെ അമ്മയേയും സഹോദരിയേയും അഭയ കേന്ദ്രത്തിലേക്ക് മാറ്റി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

NT
About the Author

Nimisha Tom

2023 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ വീഡിയോ പ്രൊഡ്യൂസര്‍. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. രാഷ്ട്രീയം, ദേശീയ രാഷ്ട്രീയം, സാമൂഹിക വിഷയങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ ടെക്‌സ്റ്റ്, വീഡിയോകള്‍ എന്നിവ ചെയ്തു. ഏഴ് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ വിവിധ സാമൂഹിക വിഷയങ്ങളിലുള്ള ഗ്രൗണ്ട് റിപ്പോര്‍ട്ടിങ്ങുകള്‍, എന്റര്‍ടൈന്‍മെന്റ് ഇന്റര്‍വ്യൂകള്‍, പൊളിറ്റിക്കല്‍ എക്‌സ്‌പ്ലൈനറുകള്‍ തുടങ്ങിയവ വീഡിയോകള്‍ ചെയ്തിട്ടുണ്ട്. ഡിജിറ്റല്‍ മീഡിയയില്‍ വീഡിയോ പ്രൊഡക്ഷന്‍, എക്‌സിക്യൂഷന്‍ മേഖലകളില്‍ പരിചയം. ഇമെയില്‍: nimisha.tom@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഊർജ്ജ പ്രതിസന്ധി; ഇടപെട്ട് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി, ഒരുമാസത്തിനകം സർക്കാർ റിപ്പോർട്ട് നൽകണം
മെസ്സി വിവാദം; നികുതി വെട്ടിപ്പിൽ അന്വേഷണം വീണ്ടും തുടങ്ങി, റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് സമൻസ്