കേന്ദ്ര ഊർജ സെക്രട്ടറിയും സംസ്ഥാന ഊർജ സെക്രട്ടറിയും NTPC ചെയർമാനും ചേർന്ന് ചർച്ച നടത്തണം. കേരളത്തിലെ ഊർജ പ്രതിസന്ധി പരിഹരിക്കാൻ പദ്ധതി തയാറാക്കണം എന്നീ നിർദ്ദേശങ്ങളും കമ്മിറ്റി മുന്നോട്ടുവച്ചു.

തിരുവനന്തപുരം: കേരളത്തിൻ്റെ ഊർജ പ്രതിസന്ധിയിൽ ഇടപെട്ട് പാർലമെൻ്റ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി. പീക്ക് സീസണുകളിൽ വൈദ്യുതി ഉണ്ടെന്ന് ഉറപ്പു വരുത്താൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ യോജിച്ച് പദ്ധതികൾ തയാറാക്കണം. കേന്ദ്ര ഊർജ സെക്രട്ടറിയും സംസ്ഥാന ഊർജ സെക്രട്ടറിയും NTPC ചെയർമാനും ചേർന്ന് ചർച്ച നടത്തണം. കേരളത്തിലെ ഊർജ പ്രതിസന്ധി പരിഹരിക്കാൻ പദ്ധതി തയാറാക്കണം എന്നീ നിർദ്ദേശങ്ങളും കമ്മിറ്റി മുന്നോട്ടുവച്ചതായി പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാൻ കെ. സി. വേണുഗോപാൽ വാർത്താസമ്മേളനത്തിലറിയിച്ചു.

ഒരു മാസത്തിനകം റിപ്പാർട്ട് നൽകാനും കമ്മിറ്റി നിർദ്ദേശം നൽകിയിട്ടുണ്ട്. അത് ചെയ്തില്ലെങ്കിൽ NTPC -ക്ക് നൽകിയ 300 ഏക്കർ സ്ഥലം തിരിച്ചെടുക്കണം എന്ന PAC തീരുമാനം സർക്കാരിനെ അറിയിക്കും. കായംകുളം NTPC -യുടെ പ്രവർത്തനവും കമ്മിറ്റി വിശദമായി ചർച്ച ചെയ്തിട്ടുണ്ട്.

അതേസമയം, രാഷ്ട്രീയ വിഷയങ്ങളിൽ അഭിപ്രായം പറയാനില്ലെന്നും PAC തീരുമാനങ്ങൾ വിശദീകരിക്കാനാണ് വാർത്താ സമ്മേളനം വിളിച്ചത് എന്നും കെ. സി. വേണു​ഗോപാൽ മാധ്യമങ്ങളോട് പ്രതികരിച്ചു.

YouTube video player