ശോഭാ സുരേന്ദ്രൻ്റെ വീടിന് മുന്നിലെ പൊട്ടിത്തെറി: 3 യുവാക്കൾ പിടിയിൽ, പൊട്ടിയത് പടക്കമെന്ന് മൊഴി, ദുരൂഹതയില്ല

Published : Apr 26, 2025, 02:47 PM IST
ശോഭാ സുരേന്ദ്രൻ്റെ വീടിന് മുന്നിലെ പൊട്ടിത്തെറി: 3 യുവാക്കൾ പിടിയിൽ, പൊട്ടിയത് പടക്കമെന്ന് മൊഴി, ദുരൂഹതയില്ല

Synopsis

ഈസ്റ്ററിന് വാങ്ങിയ പടക്കമാണ് പൊട്ടിച്ചതെന്നാണ് യുവാക്കൾ പൊലീസിനോട് വിശദീകരിച്ചത്. 

തൃശൂര്‍: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന്റെ വീടിന് മുന്നിലെ 
പൊട്ടിത്തെറിയിൽ ദുരൂഹതയില്ല. പൊട്ടിയത് പടക്കമാണെന്ന് പൊലീസ് അറിയിച്ചു.  നാട്ടുകാരായ മൂന്നു യുവാക്കളാണ് ശോഭാ സുരേന്ദ്രൻ്റെ വീടിന് മുമ്പിൽ പടക്കം പൊട്ടിച്ചതെന്ന് കണ്ടെത്തി. ഈസ്റ്ററിന് വാങ്ങിയ പടക്കമാണ് പൊട്ടിച്ചതെന്നാണ് യുവാക്കൾ പൊലീസിനോട് വിശദീകരിച്ചത്.

സുഹൃത്തുക്കളായ മൂന്ന് യുവാക്കളോടും പടക്കം പൊട്ടിച്ചതിൻ്റെ കഥ വിവരിച്ചു. പൊട്ടിത്തെറി ശബ്ദം കേട്ട ശേഷം പൊലീസ് വന്നതോടെ യുവാക്കൾ പേടിച്ച് മിണ്ടാതിരുന്നു. സ്വന്തം വീടിന് മുന്നിലാണ് സുഹൃത്തുക്കൾക്കൊപ്പം പടക്കം പൊട്ടിച്ചെന്നാണ് യുവാവിൻ്റെ മൊഴി. അലക്ഷ്യമായി പടക്കം പൊട്ടിച്ചതിന് മാത്രം കേസെടുത്ത് യുവാക്കളെ വിട്ടയക്കും.   
 

PREV
Read more Articles on
click me!

Recommended Stories

ചേവായൂരില്‍ അറുപതു വയസുകാരിയെ ഫ്ലാറ്റില്‍ തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി
ചായ കുടുക്കാന്‍ പോകുന്നതിനിടെ കാട്ടാന, ഓടി രക്ഷപ്പെടുന്നതിനിടെ നിലത്തുവീണു, കാട്ടാന ആക്രമിച്ചു, വയോധികന് ദാരുണാന്ത്യം